പയ്യോളി: പട്ടുനൂല്‍ പുഴുക്കൂട് കൊണ്ട് മനംകവരുന്ന പൂക്കളും മാലയും ബൊക്കെയുമൊരുക്കി ദേശീയ കരകൗശല മേളയില്‍ തമിഴ് ദമ്പതിമാര്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. കര്‍ഷകരും ഫാക്ടറികളും പുറന്തള്ളുന്ന കൊക്കൂണ്‍ വേസ്റ്റില്‍നിന്നും ഈ വൃദ്ധ ദമ്പതിമാര്‍ തങ്ങളുടെ കരവിരുതിലൂടെ പുനര്‍ ജനിപ്പിക്കുന്നത് ആരെയും ആകര്‍ഷിപ്പിക്കുന്ന വര്‍ണാഭമായ ഉല്‍പന്നങ്ങളാണ്. ഇരിങ്ങല്‍ സര്‍ഗാലയ കരകൗശലമേളയിലെ പത്താം നമ്പര്‍ സ്റ്റാളില്‍നിന്നും സേലം സ്വദേശികളായ ചിദംബരവും കമലയും കൊക്കൂണ്‍ കൂട് കൊണ്ട് മനോഹരമായ കൗതുക വസ്തുക്കള്‍ നിര്‍മിക്കുമ്പോള്‍ അത് സ്വന്തമാക്കാന്‍ സന്ദര്‍ശകരുടെ തിക്കും തിരക്കുമാണ്. പട്ടു കൊണ്ടുള്ള ബൊക്കെ, മാലകള്‍, ഗിഫ്റ്റുകള്‍, വിവിധ കരകൗശല ഉല്‍പന്നങ്ങള്‍, ഫ്ളവറുകള്‍ തുടങ്ങിയവ ചൂടപ്പം പോലെ വിറ്റഴിയുന്നു. 30 രൂപ മുതല്‍ 250 രൂപ വരെയുള്ള ഉല്‍പന്നങ്ങള്‍ ഇവിടെയുണ്ട്. സന്ദര്‍ശകര്‍ക്കായി തല്‍സമയ നിര്‍മാണവും ക്ളാസും ഇവിടെയുണ്ട്. കൊക്കൂണ്‍ വേസ്റ്റില്‍നിന്നും ഉല്‍പന്നങ്ങള്‍ നിര്‍മിച്ച ശേഷം ആകര്‍ഷകമായ നിറം കൊടുക്കുന്നതും സ്റ്റാളില്‍തന്നെയാണ്. 1999ല്‍ തമിഴ്നാടിന്‍െറ സംസ്ഥാന അവാര്‍ഡും ഗോള്‍ഡ് മെഡലും ഈ ദമ്പതിമാരെ തേടിയത്തെിയിരുന്നു. നാഷനല്‍ ടെക്സ്റ്റൈയില്‍സ് കോര്‍പറേഷന്‍െറ ബംഗളൂരു മാര്‍ക്കറ്റിങ് മാനേജരായ ചിദംബരം ജോലി രാജിവെച്ചാണ് ഭാര്യ കമലയെ സഹായിക്കാന്‍ കൊക്കൂണ്‍ കരകൗശല ബിസിനസിലേക്ക് ഇറങ്ങിയത്. തമിഴ്നാട്ടിലെ വിവിധ യൂനിവേഴ്സിറ്റികളിലും മൈസൂര്‍, തിരുവനന്തപുരം, പുണെ തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലും ഹാന്‍ഡിക്രാഫ്റ്റ്, സെറികള്‍ചര്‍ വിഷയങ്ങളില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയായും ഈ ദമ്പതിമാര്‍ പ്രവര്‍ത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.