നഗരത്തില്‍ വന്‍ കഞ്ചാവുവേട്ട: ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: ചില്ലറ വില്‍പനക്കാര്‍ക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന അന്തര്‍ സംസ്ഥാന സംഘത്തിലെ പ്രധാനിയെ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടി. തമിഴ്നാട് തേനി സ്വദേശി മന്മഥന്‍ ചിന്നസാമിയാണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി. ദിവാകരന് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍നിന്ന് നാല് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കോഴിക്കോട് മൊഫ്യസല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ഇയാളെ കോഴിക്കോട് എക്സൈസ് ഇന്‍സ്പെക്ടര്‍ പി. മുരളീധരന്‍െറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തേനിയില്‍നിന്നാണ് സംഘം കഞ്ചാവ് എത്തിക്കുന്നത്. കൂടുതല്‍ ഉറവിടത്തെക്കുറിച്ച് എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു. എക്സൈസ് സംഘത്തില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.പി. അബ്ദുല്‍ ഇലാഹ്, പ്രിവന്‍റീവ് ഓഫിസര്‍മാരായ ടി. രമേഷ്, പി. മനോജ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രാമകൃഷ്ണന്‍, എം.എല്‍. ആഷ്കുമാര്‍, പി.കെ. അനില്‍ കുമാര്‍, യു.പി. മനോജ്കുമാര്‍, സുജിത്ത്.എന്‍, ജലാലുദ്ദീന്‍ എന്നിവര്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.