കോഴിക്കോട്: കോര്‍പറേഷന്‍ ഓഫിസില്‍ ജീവനക്കാര്‍ വരുന്നതും പോകുന്നതും കൃത്യമായി രേഖപ്പെടുത്താന്‍ ഒടുവില്‍ സംവിധാനമാകുന്നു. ബയോമെട്രിക് പഞ്ചിങ് സംവിധാനം ജനുവരി ഒന്നുമുതല്‍ നടപ്പാകും. ജീവനക്കാര്‍ നേരിട്ടത്തെി വിരലമര്‍ത്തിയാല്‍ മാത്രമേ ഇനിമുതല്‍ ഹാജര്‍ രേഖപ്പെടുത്തുകയുള്ളൂ. ഇതിനായി മുഴുവന്‍ ജീവനക്കാരുടെയും വിരലടയാള വിവരങ്ങള്‍ ശേഖരിക്കുന്നത് ഏറക്കുറെ പൂര്‍ത്തിയായി. പഞ്ചിങ് തുടങ്ങുന്നതിന്‍െറ മുന്നോടിയായി ജീവനക്കാര്‍ക്കുള്ള പരിശീലന ക്ളാസ് വ്യാഴാഴ്ച രാവിലെ കോര്‍പറേഷന്‍ ഓഫിസില്‍ നടക്കും. 17.22 ലക്ഷം രൂപ ചെലവില്‍ കെല്‍ട്രോണാണ് സംവിധാനം ഒരുക്കുന്നത്. പുതുവര്‍ഷം മുതല്‍ പഞ്ചിങ് ഏര്‍പ്പെടുത്തുമെന്ന് മേയര്‍ വി.കെ.സി. മമ്മദ് കോയ ചുമതലയേറ്റയുടന്‍ പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടമായി ബീച്ചിലെ മെയ്ന്‍ ഓഫിസിലാണ് പഞ്ചിങ് തുടങ്ങുക. ബേപ്പൂര്‍, ചെറുവണ്ണൂര്‍, എലത്തൂര്‍ എന്നിവിടങ്ങളിലെ മേഖലാ ഓഫിസിലും ഉടന്‍ പഞ്ചിങ് തുടങ്ങാനാണ് തീരുമാനം. ഓഫിസുകള്‍ തമ്മില്‍ ബന്ധിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. എങ്കിലും നഗരത്തില്‍ 18 ഇടങ്ങളിലുള്ള കോര്‍പറേഷന്‍ സര്‍ക്കിള്‍ ഓഫിസുകളില്‍ പഞ്ചിങ് തുടങ്ങിയിട്ടില്ല. പുലര്‍ച്ചെ ജീവനക്കാര്‍ ജോലിക്കത്തെുന്ന സര്‍ക്കിള്‍ ഓഫിസുകളില്‍ കൂടുതല്‍ ജീവനക്കാരുണ്ട്. കോര്‍പറേഷന്‍ മെയ്ന്‍ ഓഫിസില്‍ ഏഴും ഉപകേന്ദ്രങ്ങളില്‍ രണ്ടു വീതവും പഞ്ചിങ് യന്ത്രങ്ങളാണ് സ്ഥാപിച്ചത്. കോഴിക്കോട് ഓഫിസില്‍ മാത്രം 600ലേറെ ജീവനക്കാരുള്ളതായാണ് കണക്ക്. ഓഫിസില്‍ ഡ്യൂട്ടിസമയത്ത് കസേരയൊഴിഞ്ഞു കിടക്കലും അനധികൃത അവധിയുമൊക്കെ ഒഴിവാക്കാനായി പഞ്ചിങ് ഏര്‍പ്പെടുത്താന്‍ കോര്‍പറേഷന്‍ ഒറ്റക്കെട്ടായി തീരുമാനിച്ചിട്ടും പണം ബജറ്റില്‍ നീക്കിവെച്ചിട്ടും പഞ്ചിങ് യന്ത്രം യാഥാര്‍ഥ്യമാകാത്തത് വാര്‍ത്തയായിരുന്നു. കൗണ്‍സിലിന്‍െറ അധികാരത്തിനെതിരായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുകയാണെന്നും നഗരസഭാ വര്‍ക്കിങ് കമ്മിറ്റിയും ഫിനാന്‍സ് കമ്മിറ്റിയും അംഗീകരിച്ച പ്രവൃത്തിക്ക് ഉദ്യോഗസ്ഥര്‍ തുരങ്കംവെക്കാന്‍ ശ്രമിക്കുന്നത് നോക്കിനില്‍ക്കാനാകില്ളെന്നും വാദമുയര്‍ന്നിരുന്നു. പഞ്ചിങ് സ്ഥാപിക്കണമെന്ന് ഭരണസമിതി തീരുമാനമെടുത്തശേഷം ഫയലില്‍ തടസ്സവാദങ്ങള്‍ എഴുതി പദ്ധതി വൈകിക്കുന്ന ഉദ്യോഗസ്ഥനെ കണ്ടത്തെി മാതൃകാപരമായി ശിക്ഷിക്കണമെന്ന് നേരത്തേ പ്രതിപക്ഷ, ഭരണപക്ഷ അംഗങ്ങള്‍ ഒന്നിച്ച് ആവശ്യപ്പെട്ടിരുന്നു. നഗരസഭാ ഓഫിസില്‍ പഞ്ചിങ് യന്ത്രം സ്ഥാപിക്കുമെന്ന തീരുമാനം എന്തു വില കൊടുത്തും നടപ്പാക്കുമെന്ന് പലതവണ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചെങ്കിലും ഇപ്പോഴാണ് നടപ്പാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.