പേരാമ്പ്ര: സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ വീട്ടമ്മ ധൈര്യപൂര്‍വം നേരിട്ട് ഭര്‍ത്താവിന്‍െറ സഹായത്തോടെ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പിച്ചു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പ്രതിയെ കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 5.15ഓടെയാണ് കടിയങ്ങാട് ചാലുപറമ്പില്‍ ഇബ്രാഹീമിന്‍െറ ഭാര്യ മൈമൂനത്ത് ധരിച്ചിരുന്ന മാല വീട്ടുമുറ്റത്തുനിന്ന് തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്. സുബ്ഹ് നമസ്കാരത്തിന് മുറ്റത്തിറങ്ങി കാലും മുഖവും കഴുകുമ്പോള്‍ പ്രതി രാജ (35) പിറകിലൂടെ വന്ന് മാല കവരാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ പിടിച്ചുവെച്ച് വീട്ടമ്മ ബഹളം വെച്ചപ്പോള്‍ ഭര്‍ത്താവും അയല്‍ക്കാരും ഓടിക്കൂടുകയായിരുന്നു. കര്‍ണാടക സ്വദേശിയായ പ്രതി വളരെക്കാലമായി പേരാമ്പ്രയില്‍ എത്തിയിട്ട്. ഇവിടെ മണ്ണുമാന്തിയന്ത്രത്തിന്‍െറ ഡ്രൈവറാണ്. രണ്ട് ദിവസമായി ഇയാള്‍ക്ക് കടിയങ്ങാടാണ് പണി. താമസവും ഇവിടെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.