കലയും ആഘോഷവുമായി ഫൈ്ള സംഗമം സമാപിച്ചു

പയ്യന്നൂര്‍: ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സംഘടനയായ ഫൈ്ള പുറച്ചേരി കേശവതീരം ആയുര്‍വേദ ഗ്രാമത്തില്‍ സംഘടിപ്പിച്ച ത്രിദിന ക്യാമ്പ് സമാപിച്ചു. സമാപന ദിവസം ഗായകന്‍ വി.ടി. മുരളി ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു. കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നായി 200ലധികം പേരാണ് ഈവര്‍ഷം സഹവാസ ക്യാമ്പില്‍ ഒത്തുചേര്‍ന്നത്. ഭിന്നശേഷിയുള്ളവര്‍ എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തിലാണ് ഒത്തുചേര്‍ന്നുവരുന്നത്. കഴിവുകള്‍ പരസ്പരം പങ്കുവെച്ച് തങ്ങളും സമൂഹത്തിന്‍െറ ഭാമാണെന്ന് കാണിച്ചുകൊടുക്കുന്ന ക്യാമ്പില്‍ ഇക്കുറി പുതുമുഖങ്ങളും എത്തിയിരുന്നു. പത്തുവര്‍ഷം മുമ്പ് പയ്യന്നൂരിലും പരിസരങ്ങളിലുമുള്ളവരാണ് പ്രസിദ്ധ മൗത്ത് ചിത്രകാരന്‍ ഗണേഷ്കുമാര്‍ കുഞ്ഞിമംഗലത്തിന്‍െറ നേതൃത്വത്തില്‍ ഫൈ്ള എന്ന സംഘടനക്ക് രൂപം നല്‍കിയത്. ഇപ്പോള്‍ ഈ സംഘടനക്ക് കേരളം മുഴുവന്‍ വേരുകളുണ്ട്. വീല്‍ചെയറുകളിലും മറ്റുമത്തെി മൂന്നുദിനങ്ങളില്‍ തങ്ങളുടെ സര്‍ഗാത്മകത ക്യാമ്പില്‍ കാണിച്ചുകൊടുത്തു. ഒപ്പനക്കുപുറമെ വിവിധ നൃത്തരൂപങ്ങളും ഈ വര്‍ഷത്തെ ക്യാമ്പിന്‍െറ പ്രത്യേകതയായിരുന്നു. ഒപ്പം വിവിധ കൈത്തൊഴിലുകളുടെ പഠനവും ഉണ്ടായിരുന്നു. ഫൈ്ള അംഗമായിരുന്നു ബീന കാങ്കോലിന്‍െറ ‘ആകാശം, മഴ, കടല്‍ തുടങ്ങിയ പൂമരങ്ങള്‍’ എന്ന പുസ്തകം സാഹിത്യകാരന്‍ എന്‍. പ്രഭാകരന്‍ പ്രകാശനം ചെയ്തു. ഇടയ്ക്ക വിദ്വാന്‍ ഞെരളത്ത് ഹരിഗോവിന്ദനും ക്യാമ്പിലത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.