കക്കോടി സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്താകുന്നു

കക്കോടി: സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തിനായി കക്കോടി ഗ്രാമം ഒരുങ്ങുന്നു. ക്ളീന്‍ കക്കോടി ഗ്രീന്‍ കക്കോടി പദ്ധതിയുടെ രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ സമ്പൂര്‍ണ മാലിന്യമുക്തമായി പഞ്ചായത്ത് മാറുമെന്ന് പ്രസിഡന്‍റ് എം. രാജേന്ദ്രന്‍ അറിയിച്ചു. ഇതിനുവേണ്ടി ജനുവരി 13ന് കമ്യൂണിറ്റി ഹാളില്‍ സമിതി ചേരാന്‍ പഞ്ചായത്ത് തീരുമാനിച്ചു. വാര്‍ഡുകളില്‍ ക്ളസ്റ്ററുകള്‍ രൂപവത്കരിക്കും. ക്ളസ്റ്റര്‍ മേല്‍നോട്ടത്തില്‍ നടക്കുന്ന പദ്ധതിയില്‍ അജൈവ മാലിന്യങ്ങള്‍ വര്‍ഷത്തില്‍ നാലുതവണ നീക്കംചെയ്യും. അലക്ഷ്യമായി മാലിന്യം ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ജൈവമാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി പൈപ്പ് കമ്പോസ്റ്റ്, റിങ് കമ്പോസ്റ്റ്, ബയോഗ്യാസ് എന്നിവ നടപ്പാക്കും. കുടുംബശ്രീ, റെസിഡന്‍റ്സ് അസോസിയേഷന്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് നിറവിന്‍െറ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കും. രോഗപ്രതിരോധ നടപടികളുടെ ഭാഗമായി കച്ചവടസ്ഥാപനങ്ങളിലും വീടുകളിലും പരിശോധന ശക്തമാക്കുമെന്നും രാജേന്ദ്രന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.