അണിഞ്ഞൊരുങ്ങി കൊയിലാണ്ടി

കൊയിലാണ്ടി: 56ാമത് ജില്ലാ സ്കൂള്‍ കലോത്സവത്തിന്‍െറ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. 28 മുതല്‍ ജനുവരി ഒന്നുവരെയാണ് കലോത്സവം. 3550 ആണ്‍കുട്ടികളും 5202 പെണ്‍കുട്ടികളും ഉള്‍പ്പെടെ 8752 മത്സരാര്‍ഥികള്‍ പങ്കാളികളാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനുപുറമേ 300ഓളം പേര്‍ അപ്പീലുകള്‍ വഴിയുമത്തെും. 28ന് രാവിലെ 10ന് കോഴിക്കോട് ഡി.ഡി.ഇ ഗിരീഷ് ചോലയില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സ്റ്റേജ്, സ്റ്റേജിതര ഇനങ്ങള്‍ 15 വേദികളിലായി നടക്കും. 56ാമത് സ്കൂള്‍ കലോത്സവത്തിന്‍െറ മേന്മ വിളിച്ചറിയിച്ചുള്ള സാംസ്കാരികഘോഷയാത്ര നാലിന് ജോയന്‍റ് ആര്‍.ടി.ഒ ഓഫിസിനു സമീപത്തുനിന്ന് ആരംഭിച്ച് മുഖ്യവേദിയില്‍ സമാപിക്കും. അഞ്ചിന് മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. കെ. ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. യു.പി വിഭാഗത്തില്‍ 33 ഇനങ്ങളിലും എച്ച്.എസ് വിഭാഗത്തില്‍ 91 ഇനങ്ങളിലും എച്ച്.എസ്.എസ് വിഭാഗത്തില്‍ 105 ഇനങ്ങളിലും മത്സരങ്ങള്‍ നടക്കും. 17 ഉപജില്ലകളില്‍നിന്നുള്ള വിജയികളാണ് ജില്ലാമേളയില്‍ പങ്കെടുക്കുന്നത്. ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം, ഗവ. മാപ്പിള സ്കൂള്‍, പന്തലായനി യു.പി സ്കൂള്‍, ജി.യു.പി.എസ് ആന്തട്ട, പഴയ ബസ്സ്റ്റാന്‍ഡിന് പിറകുവശം, ഗവ. എല്‍.പി കോതമംഗലം, പഴയ ചിത്ര തിയറ്റര്‍, ഐ.സി.എസ് സ്കൂള്‍, ബി.ആര്‍.സി ഹാള്‍, കൊരയങ്ങാട് ക്ഷേത്രമൈതാനം തുടങ്ങിയവയാണ് പ്രധാന വേദികള്‍. 28ന് ഉച്ചഭക്ഷണത്തോടെ ഊട്ടുപുര സീജവമാകും. ഒരേസമയം 1000 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്നവിധത്തിലാണ് സ്റ്റേഡിയത്തില്‍ ഊട്ടുപുര ഒരുക്കിയത്. സമാപനസമ്മേളനം ജനുവരി ഒന്നിന് നാലിന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. കെ. സത്യന്‍, ഡോ. ഗിരീഷ് ചോലയില്‍, ഇ.കെ. സുരേഷ്കുമാര്‍, എ. സജീവ്കുമാര്‍, ഡോ. എസ്. സുനില്‍കുമാര്‍, ആര്‍. ഷെജിന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.