ആയഞ്ചേരി: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഞ്ചാം വാര്‍ഡില്‍നിന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന ടി.എന്‍. അബ്ദുല്‍ നാസര്‍ തോല്‍ക്കാനിടയായത് കോണ്‍ഗ്രസിലെ ഗ്രൂപ് വഴക്കും മുസ്ലിം ലീഗ് വോട്ട് മറിച്ചതുമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. നാലംഗ സമിതിയുടെ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിക്ക് കൈമാറി. ഇതോടെ അഞ്ചാം വാര്‍ഡിലെ പരാജയത്തിന് കാരണം ഗ്രൂപ് കളി മാത്രമാണെന്നും ലീഗിന് ഇതില്‍ പങ്കില്ളെന്നുമുള്ള ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാദം പൊളിഞ്ഞു. ഘടകകക്ഷിയായ ലീഗിന് ഇതില്‍ പങ്കുണ്ടെന്ന കണ്ടത്തെല്‍ വരുംദിവസങ്ങളില്‍ യു.ഡി.എഫില്‍ ചൂടുള്ള ചര്‍ച്ചക്ക് ഇടയാക്കും. യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമുള്ള അഞ്ചാം വാര്‍ഡില്‍ നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റ് തോറ്റത് കോണ്‍ഗ്രസില്‍ വന്‍ വിവാദങ്ങള്‍ക്ക് കാരണമായ സാഹചര്യത്തിലാണ് മണ്ഡലം കമ്മിറ്റി മല്ലിവീട്ടില്‍ ഇബ്രാഹീം ഹാജി, ടി. ശ്രീധരന്‍ മാസ്റ്റര്‍, സുനില്‍ മാസ്റ്റര്‍, നൈസാം തറോപ്പൊയില്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നും നേതാക്കളില്‍നിന്നും തെളിവെടുത്തതിന്‍െറ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അബ്ദുല്‍ നാസറിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുകാരും ഒപ്പം ലീഗുകാരും ബോധപൂര്‍വം ശ്രമിച്ചതായി കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. നാസറിനുവേണ്ടി സജീവമായി ലീഗുകാര്‍ രംഗത്തുണ്ടായിരുന്നെങ്കിലും അണിയറയില്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ തോല്‍വി ഉറപ്പാക്കാന്‍ ലീഗ് ആവശ്യമായതെല്ലാം ചെയ്തതെന്ന് കമ്മിറ്റി അംഗങ്ങള്‍ വിലയിരുത്തി. എന്നാല്‍ തന്നെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും ലീഗിന് ഇതില്‍ പങ്കില്ളെന്നുമായിരുന്നു നാസറിന്‍െറ നിലപാട്. ഇതിന് കടകവിരുദ്ധമായ റിപ്പോര്‍ട്ടാണ് കമ്മിറ്റി തയാറാക്കിയത്. മണ്ഡലം കമ്മിറ്റിക്ക് ലഭിച്ച റിപ്പോര്‍ട്ട് ഈ ആഴ്ച ചര്‍ച്ചചെയ്യും. പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ആദ്യത്തെ നാല് വര്‍ഷം ലീഗിനാണെന്നതും ആറാം വാര്‍ഡില്‍നിന്ന് ജയിച്ച കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ പി.എം. ഷിജിത്ത് മാസ്റ്റര്‍ രണ്ടുവര്‍ഷം കഴിഞ്ഞാല്‍ രാജി വെക്കണമെന്നതും യു.ഡി.എഫ് ജില്ലാനേതൃത്വം ഉണ്ടാക്കിയ കരാറിലുണ്ട്. ഇത് കോണ്‍ഗ്രസില്‍ വന്‍ പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. ഇതത്തേുടര്‍ന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രവര്‍ത്തനത്തില്‍നിന്ന് മാറിനില്‍ക്കുകയാണ്. ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസിന്‍െറ അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.