‘സ്വയം എഴുതിയ കത്തിനെപ്പറ്റി അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി ഉത്തരവിട്ടത് അപമാനകരം’

ബാലുശ്ശേരി: മുഖ്യമന്ത്രിക്കും കെ.പി.സി.സി പ്രസിഡന്‍റിനുമെതിരെ കത്തെഴുതിയ ആഭ്യന്തരമന്ത്രിതന്നെ കത്തിന്‍െറ ഉറവിടത്തെപ്പറ്റി അന്വേഷിക്കാന്‍ ഉത്തരവിടേണ്ട അപമാനകരമായ അവസ്ഥയിലാണ് കോണ്‍ഗ്രസെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍. ഒ.ഡി. തോമസിന്‍െറ നേതൃത്വത്തിലുള്ള ഇന്ദിരാ വിചാര്‍വേദി കോണ്‍സ്ര് എന്‍.സി.പിയില്‍ ലയിക്കുന്നതോടനുബന്ധിച്ച് കൂരാച്ചുണ്ടില്‍ നടന്ന ലയനസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.സി.പി ത്രിതല പഞ്ചായത്തംഗങ്ങളെയും സംസ്ഥാന കായികമേളയില്‍ സ്വര്‍ണമെഡല്‍ നേടിയ സായൂജിനെയും ആദരിച്ചു. സമ്മേളനത്തിനുമുന്നോടിയായി നടന്ന കണ്‍വെന്‍ഷന്‍ പ്രഫ. ജോബ് കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. പി. സുധാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. എന്‍.സി.പി ജില്ലാ പ്രസിഡന്‍റ് മുക്കം മുഹമ്മദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എം. ആലിക്കോയ, പ്രഫ. ജോബ് കാട്ടൂര്‍, പി.പി. കൃഷ്ണാനന്ദന്‍, കെ. ഭാസ്കരന്‍ കിടാവ് എന്നിവര്‍ സംസാരിച്ചു. ഒ.ഡി. തോമസ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.