കക്കോടി: പടിഞ്ഞാറ്റുംമുറി ഗവ. യു.പി സ്കൂളിനടുത്ത് പ്രവര്‍ത്തിക്കുന്ന ഗ്യാസ് ഗോഡൗണ്‍ അപകടകരമാണെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തി. വിദ്യാലയത്തിന് സമീപം ഏതാണ്ട് 50 മീറ്റര്‍ ദൂരത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിനെതിരെ പി.ടി.എ കമ്മിറ്റിയുടെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടന്നിരുന്നു. ഗ്യാസ് ഗോഡൗണ്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കുകയും പരാതിയിന്മേല്‍ നടപടിക്കായി ജില്ലാ കലക്ടറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, നിയമാനുസൃതമായ നടപടി ക്രമങ്ങള്‍ പാലിച്ചതായുള്ള റിപ്പോര്‍ട്ട് പ്രകാരം ലൈസന്‍സ് നല്‍കാന്‍ കോടതി പഞ്ചായത്തിനോട് ആവശ്യപ്പെടുകയായിരുന്നുവത്രേ. ഇതേ തുടര്‍ന്ന്, അപകടകരമായ അവസ്ഥയിലാണ് ഗോഡൗണ്‍ പ്രവര്‍ത്തനമെന്നും ലൈസന്‍സ് റദ്ദു ചെയ്യണമെന്നും കാണിച്ച് ഇ.എം. ഗിരീഷ്കുമാര്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. ഈ പരാതി പ്രകാരമാണ് പഞ്ചായത്ത് ഓഫിസിലത്തെി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വിവിധ ഫയലുകള്‍ പരിശോധിച്ചത്. ഉദ്യോഗസ്ഥര്‍ പടിഞ്ഞാറ്റുംമുറി ഗവ. യു.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ഒ.കെ. സാദിഖിന്‍െറയും മൊഴിയെടുത്തു. വാതക ചോര്‍ച്ചയോ പൊട്ടിത്തെറിയോ ഉണ്ടായാല്‍ അത് സ്കൂളിനെ ബാധിക്കുമെന്നാണ് അധ്യാപകന്‍െറ മൊഴി. ഹൈകോടതി നല്‍കിയ അനുമതി റദ്ദുചെയ്യാന്‍ വേണ്ടി അഡ്വ. പി.വി. കുഞ്ഞികൃഷ്ണന്‍ മുഖേന റിവിഷന്‍ പെറ്റീഷന്‍ നല്‍കിയതായും ഹൈകോടതി നിര്‍ദേശമനുസരിച്ചാണ് പഞ്ചായത്ത് ഗോഡൗണിന് അനുമതി നല്‍കിയതെന്നും പഞ്ചായത്ത് സെക്രട്ടറി മുരളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.