അതിവേഗ റെയില്‍പദ്ധതി: ആശങ്കക്കിടെ ഹെലികോപ്റ്റര്‍ പറക്കല്‍

കക്കോടി: നിര്‍ദിഷ്ട അതിഗേവ റെയില്‍പദ്ധതി പ്രദേശത്തുകൂടിയുള്ള ഹെലികോപ്ടറിന്‍െറ പറക്കല്‍ ജനങ്ങളെ ആശങ്കയിലാക്കി. ജനരോഷത്തെ തുടര്‍ന്ന് സര്‍വേപോലും പൂര്‍ത്തിയാക്കാന്‍ പറ്റാതെ പദ്ധതി നിര്‍ത്തിവെക്കുകയായിരുന്നു. ഒന്നരവര്‍ഷത്തിനുശേഷം പദ്ധതിയുടെ ആദ്യഘട്ടപഠനം പൂര്‍ത്തിയായതായി രണ്ടാഴ്ച മുമ്പ് വാര്‍ത്ത വന്നു. പദ്ധതിക്കായി ഭൂമിയേറ്റെടുക്കുന്നതിന് ആകാശസര്‍വേ മതിയെന്ന് അധികാരികളുടെ വെളിപ്പെടുത്തലുകളും ഉണ്ടായിരുന്നു. ഇതോടെ അതിവേഗ റെയില്‍ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മകള്‍ നടന്നുവരവേയാണ് മൂന്നുതവണ വ്യത്യസ്ത ദിവസങ്ങളിലായി ഹെലികോപ്ടര്‍ പറന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍െറ സുരക്ഷയുമായി ബന്ധപ്പെട്ടാകും ഇത് എന്നായിരുന്നു ജനങ്ങള്‍ കരുതിയത്. എന്നാല്‍, അതിവേഗപാതക്ക് ലാന്‍ഡ് സര്‍വേ ആവശ്യമില്ളെന്നും ഇതിന് ആകാശസര്‍വേ നടത്തുകയാണെന്നും വാര്‍ത്ത പരന്നതോടെയാണ് ആയിരക്കണക്കിന് കുടുംബങ്ങളില്‍ ആധി കയറിയത്. ജനുവരി അവസാനത്തോടെ പദ്ധതിയുടെ ഡി.പി.ആര്‍ പൂര്‍ത്തിയാക്കി സമര്‍പ്പിക്കുമെന്ന് ഡി.എം.ആര്‍.സി അറിയിച്ചിരുന്നു. പദ്ധതിക്കുവേണ്ടി ഏറ്റവും കൂടുതല്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ജില്ലകളില്‍ ഒന്നാണ് കോഴിക്കോട്. ശക്തമായ സമരത്തെ തുടര്‍ന്നായിരുന്നു പദ്ധതി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി അറിയിച്ചത്. ബാങ്കില്‍നിന്നും മറ്റും കടമെടുത്ത് സ്ഥലം വാങ്ങി വീടുവെച്ച ആയിരക്കണക്കിനാളുകളാണ് പദ്ധതിയുടെ പേരില്‍ ഭീതിയില്‍ കഴിയുന്നത്. സര്‍വേ തുടങ്ങിയതുമുതല്‍ മൂന്നു വര്‍ഷമായി സ്ഥലം വില്‍ക്കാന്‍പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍. ഇതോടെ ജില്ലയിലെ മേത്തോട്ടുതാഴം, മലാപ്പറമ്പ്, വേങ്ങേരി, കക്കോടി, ചെലപ്രം, അത്തോളി, കന്നൂര്‍, കീഴരിയൂര്‍, വടകര, ഒഞ്ചിയം ഭാഗങ്ങളില്‍ പ്രതിരോധ സമിതികള്‍ വീണ്ടും പ്രക്ഷോഭ സമരങ്ങള്‍ക്ക് ഒരുങ്ങി. വന്‍ കുടിയൊഴിപ്പിക്കലിന് വഴിവെക്കുന്ന പദ്ധതി കേരളത്തിന്‍െറ ജൈവിക പാരിസ്ഥിതിക ഘടനയെ തകര്‍ക്കുമെന്നും തീരാ കടക്കെണിയിലേക്ക് നയിക്കുമെന്നും പ്രതിരോധസമിതി ചെയര്‍മാന്‍ സി.ആര്‍. നീലകണ്ഠന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT