വലിയങ്ങാടിയില്‍ അനധികൃതമായി സൂക്ഷിച്ച 119 ചാക്ക് അരിയും ഗോതമ്പും പിടികൂടി

കോഴിക്കോട്: വലിയങ്ങാടിയിലെ സ്വകാര്യവ്യക്തിയുടെ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ച 119 ചാക്ക് അരിയും ഗോതമ്പും പിടികൂടി. ഹല്‍വ ബസാറിലെ എസ്.കെ.ജി എന്‍റര്‍പ്രൈസസിന്‍െറ ഗോഡൗണില്‍നിന്നാണ് വെള്ളിയാഴ്ച രാവിലെ 11ഓടെ ടൗണ്‍ പൊലീസ്, സിവില്‍ സപൈ്ളസ് അധികൃതരുടെ സാന്നിധ്യത്തില്‍ അരിയും ഗോതമ്പും പിടികൂടിയത്. പൊലീസ്, വിജിലന്‍സിന്‍െറ രഹസ്യവിവരത്തത്തെുടര്‍ന്നാണ് സിറ്റി റേഷനിങ് സൗത്തില്‍നിന്നും ഉദ്യോഗസ്ഥര്‍ പരിശോധനക്കത്തെിയത്. പരിശോധനയില്‍ ഗോഡൗണില്‍ സൂക്ഷിച്ച 50 ചാക്ക് അരിക്കുമാത്രമാണ് രേഖകളുണ്ടായിരുന്നത്. മതിയായ രേഖകളില്ലാതെ സൂക്ഷിച്ച 76 ചാക്ക് ഗോതമ്പും 43 ചാക്ക് അരിയുമാണ് പിടിച്ചെടുത്തത്. ടൗണ്‍ പൊലീസ് എസ്.ഐ ഉണ്ണികുമാരന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ഗോഡൗണില്‍നിന്നും ബില്ലില്ലാത്ത 50 കിലോ വീതമുള്ള 119 ചാക്ക് അരിയും ഗോതമ്പും സിവില്‍ സപൈ്ളസ് അധികൃതര്‍ക്ക് കൈമാറിയത്. സിറ്റി റേഷനിങ് ഓഫിസിലെ (സൗത്) ആര്‍.വി. ലെനിന്‍, വി.ജെ. നിഷ, താലൂക്ക് സപൈ്ള ഓഫിസിലെ ജയന്‍ എന്‍. പണിക്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. പിടിച്ചെടുത്തവ റേഷന്‍ വിതരണത്തിനുള്ളതാണോയെന്ന് വ്യക്തമല്ല. പരിശോധനയില്‍ റേഷനരിയെന്ന് തോന്നിപ്പിക്കുന്ന അരിയും പൊതുവിപണിയില്‍ ലഭിക്കുന്ന നല്ലയിനം അരിയും ഉണ്ട്. കണ്ടെടുത്ത അരി വെള്ളയിലെ സപൈ്ളകോ സബ് ഡിപ്പോയിലേക്ക് മാറ്റി. നാലാംതവണയാണ് ഇത്തരത്തില്‍ അരി സ്വകാര്യ ഗോഡൗണുകളില്‍നിന്നും കണ്ടത്തെുന്നതെന്ന് ടൗണ്‍ പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT