കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി കാമ്പസ് റോഡ് നവീകരണവും പാര്‍ക്കിങ് സ്ഥലത്തിന്‍െറ സൗന്ദര്യവത്കരണവും പൂര്‍ത്തിയായി. മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി റോഡ്, മോര്‍ച്ചറിക്ക് മുന്‍വശത്തെ റോഡ് എന്നിവയാണ് നവീകരിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റിയാണ് റോഡ് പണി കരാറെടുത്തത്. കാമ്പസിലെ നാലു മീറ്റര്‍ റോഡാണ് നന്നാക്കിയത്. കാലങ്ങളായി ജീവനക്കാരുടെയും രോഗികളുടെയും ആവശ്യമായിരുന്നു റോഡ് നവീകരിക്കണമെന്നത്. മെഡിക്കല്‍ കോളജില്‍ നിന്ന് സൂപ്പര്‍ സ്പെഷാലിറ്റിയിലേക്ക് എം.ആര്‍.ഐ സ്കാനിനും മറ്റുമായി രോഗികളെ ട്രോളിയില്‍ കൊണ്ടുപോകുമ്പോള്‍ കുഴികള്‍ നിറഞ്ഞ റോഡ് ഭീഷണിയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഈ റോഡിലൂടെ കൊണ്ടുപോകുന്നത് ശരീരമാസകലം ഇളകി അസുഖം മൂര്‍ച്ഛിക്കുന്നതിനിടയാക്കിയിരുന്നു. ആംബുലന്‍സില്‍പോലും റോഡിലൂടെ രോഗികളെ കൊണ്ടു പോകല്‍ പ്രയാസമായിരുന്നു. ആശുപത്രിയില്‍ മന്ത്രിമാര്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അതുമായി ബന്ധപ്പെട്ട് റോഡിന് ഓട്ടയടക്കല്‍ നടത്താറുണ്ട്. എന്നാല്‍, മന്ത്രിമാര്‍ വന്നുപോകുമ്പോഴേക്കും ഇത് പൊളിയുകയും ചെയ്യും. ഓരോ തവണയും മന്ത്രിമാര്‍ വരുമ്പോള്‍ അവരുടെ കണ്ണില്‍ പൊടിയിടാന്‍ ചെയ്യുന്ന ഈ പ്രവൃത്തിക്കു മാത്രം ഒരു റോഡു നിര്‍മിക്കുന്ന പണം ചെലവായിട്ടുണ്ടാകുമെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു. റോഡ് നവീകരിച്ചതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായിരിക്കുകയാണ്. പാര്‍ക്കിങ് സ്ഥലവും നവീകരിച്ചിട്ടുണ്ട്. കോളജിനു മുന്‍വശത്തെയും സൂപ്പര്‍ സ്പെഷാലിറ്റിക്ക് സമീപത്തെയും വാഹന പാര്‍ക്കിങ് സ്ഥലമാണ് നവീകരിച്ചത്. ചളിയും മണ്ണും കാടും നിറഞ്ഞുകിടന്ന സ്ഥലമാണ് ടൈല്‍പാകി മനോഹരമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.