കോഴിക്കോട്: ക്രിസ്തുമസ്-പുതുവത്സരാഘോഷവേളകളില്‍ അബ്കാരി, മയക്കു മരുന്ന് മേഖലകളില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പഴുതടച്ച നടപടികളുമായി എക്സൈസ്. വ്യാജമദ്യ മാഫിയ പ്രവര്‍ത്തനം വ്യാപകമാവാനും അന്യസംസ്ഥാനങ്ങളില്‍നിന്ന് സ്പിരിറ്റ്, ചാരായം എന്നിവ കടത്തിക്കൊണ്ടുവരാനുമുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നടപടികള്‍. ഇതിന്‍െറ ഭാഗമായി ജനുവരി അഞ്ചുവരെ നീളുന്ന സ്പെഷല്‍ ഡ്രൈവിന് തുടക്കമായി. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല എക്സൈസ് കണ്‍ട്രോള്‍ റൂം കോഴിക്കോട് ഡിവിഷന്‍ ഓഫിസില്‍ പ്രവര്‍ത്തിക്കും. അനധികൃത സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ സൂക്ഷിപ്പ്, കടത്ത്, ഉല്‍പാദനം, വിപണനം എന്നിവ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക വിഭാഗവും സജ്ജമായിട്ടുണ്ട്. ജില്ല, നിയോജക മണ്ഡലം, താലൂക്ക്, പഞ്ചായത്തുതല ജനകീയ കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും. രാത്രി ഉള്‍പ്പെടെ വാഹന പരിശോധന ശക്തമാക്കും. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് പരിശോധന കാര്യക്ഷമമാക്കുകയും ഫലപ്രദമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. അനധികൃത മദ്യനിര്‍മാണം നടക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പൊലീസ്, ഫോറസ്റ്റ്, റവന്യൂ, സെയില്‍ടാക്സ് എന്നിവയുടെ സഹകരണത്തോടുകൂടി സംയുക്ത റെയ്ഡ് നടത്തും. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെയോ ഇന്‍സ്പെക്ടറുടെയോ നേതൃത്വത്തില്‍ കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്കുകളിലായി മൂന്ന് സ്ട്രൈക്കിങ് ഫോഴ്സുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മാഹിയുമായി ചേര്‍ന്നുകിടക്കുന്ന റോഡുകളില്‍ പട്രോളിങ്ങും വാഹനപരിശോധനയും കര്‍ശനമാക്കും. മാഹിയില്‍നിന്ന് കടല്‍മാര്‍ഗം കൊണ്ടുവരുന്ന വിദേശമദ്യം കണ്ടത്തെുന്നതിന് ജില്ലയുടെ തീരപ്രദേശങ്ങളിലും റെയ്ഡുകള്‍ ശക്തമാക്കും. മാഹി, പളളൂര്‍ പന്തയ്ക്കല്‍, കുഞ്ഞിപ്പളളി എന്നിവയുമായി ബന്ധിപ്പിക്കുന്ന പോക്കറ്റ് റോഡുകള്‍ കേന്ദ്രീകരിച്ചും വാഹന പരിശോധനകള്‍ നടത്തും. മദ്യവില്‍പന ശാലകളില്‍ മിന്നല്‍ പരിശോധന നടത്തുമെന്നും ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നവര്‍ വിവിധ നമ്പറില്‍ അറിയിക്കാം. ഫോണ്‍ ചനമ്പര്‍, മൊബൈല്‍ നമ്പര്‍ എന്ന ക്രമത്തില്‍: ഡിവിഷനല്‍ എക്സൈസ് കണ്‍ട്രോള്‍ റൂം 0495-2372927, ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍, കോഴിക്കോട് 0495-237292, 9447178063, അസിസ്റ്റന്‍റ് എക്സൈസ് കമീഷണര്‍, കോഴിക്കോട് 0495-2375706, 9496002871, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കോഴിക്കോട് 0495-2376762, 9400069677.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.