കൂളിമാട്: ചാത്തമംഗലം, മാവൂര്‍ പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിന് 40.50 കോടി രൂപ അടങ്കല്‍ തുക കണക്കാക്കിയിട്ടുള്ള പുതിയ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രാഥമിക എന്‍ജിനീയറിങ് റിപ്പോര്‍ട്ട് കേരള വാട്ടര്‍ അതോറിറ്റി തയാറാക്കിയതായി ജലവിഭവ മന്ത്രി പി.ജെ. ജോസഫ് നിയമസഭയില്‍ അറിയിച്ചു. പി.ടി.എ റഹിം എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കൂളിമാടില്‍ കിണര്‍ നിര്‍മിച്ച് ജലം പമ്പ് ചെയ്ത് അവിടെ തന്നെ പുതുതായി നിര്‍മിക്കുന്ന 10 എം.എല്‍.ഡി ശേഷിയുള്ള ശുദ്ധീകരണ ശാലയില്‍ ശുദ്ധീകരിച്ച ശേഷം ജലം വിതരണം ചെയ്യാനാണ് പദ്ധതി. കൂളിമാട് കടവില്‍ കമീഷന്‍ ചെയ്യുന്നതിന് മുമ്പ് കിണര്‍ ചരിഞ്ഞുപോയതുമൂലം മുടങ്ങിപ്പോയ പദ്ധതി ഗ്രാമപഞ്ചായത്തിന്‍െറ ഉടമസ്ഥതയിലായതിനാല്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.