കുറ്റ്യാടി ആക്രമണം: പരിക്കേറ്റ മൂന്ന് പ്രതികള്‍ ഇനിയും അറസ്റ്റിലായില്ല

കുറ്റ്യാടി: കുറ്റ്യാടിയില്‍ വ്യാപാരിയെ വെട്ടുകയും ബോംബെറിയുകയും ചെയ്ത സംഭവത്തില്‍ പരിക്കുകളുമായി ബൈക്കില്‍ രക്ഷപ്പെട്ട മൂവര്‍ സംഘം ഇനിയും അറസ്റ്റിലായില്ല. ആക്രമണത്തിനുശേഷം വഴിതെറ്റി കുറ്റ്യാടിയിലെ ഒരു വ്യാപാരിയുടെ വീട്ടിലേക്ക് കയറുകയും ഉടന്‍ തിരിച്ചുവിടുകയും ചെയ്ത ഇവരെ പലരും കണ്ടതാണത്രെ. ഇവരുടെ ചോരപ്പാടുകളില്‍നിന്നാണ് പ്രതികള്‍ക്ക് പരിക്കേറ്റ വിവരം തിരിച്ചറിയുന്നത്. അതിനുശേഷം ഇവര്‍ വാണിമേല്‍ പരപ്പുപാറക്കടുത്ത് കൂളിക്കുന്നില്‍ ഒരു വീട്ടില്‍ കയറി മുറിവ് കഴുകുകയും ക്ഷീണം തീര്‍ക്കുകയും ചെയ്താണ് സ്ഥലംവിട്ടത്. വീട്ടുടമ ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. കൂടാതെ ഇവര്‍ ചികിത്സ തേടിയതായി പറയുന്ന തലശ്ശേരി സഹകരണ ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തതുമാണ്. ഇത്രയൊക്കെ തെളിവുകളുണ്ടായിട്ടും ഇതുവരെ പ്രതികള്‍ അറസ്റ്റിലായിട്ടില്ല. എന്നാല്‍, അഭയം നല്‍കിയ വീട്ടിലെ ദമ്പതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇത്രയും തെളിവുകള്‍ ലഭിച്ചിട്ടില്ളെങ്കിലും മറ്റൊരു ബൈക്കില്‍ രക്ഷപ്പെട്ട മൂന്നു പ്രതികളില്‍ ഒരാളെ പിടികൂടിയിട്ടുണ്ട്. കൂടാതെ കാല്‍നടയായി രക്ഷപ്പെട്ടതായി പറയുന്ന മറ്റൊരാളെയും പിടിച്ചിട്ടുണ്ട്. നാല് പ്രധാന പ്രതികളാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ഇവര്‍ കൂടി അറസ്റ്റിലായാലേ സംഭവത്തിലെ മുഴുവന്‍ ചുരുളും അഴിയൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.