കോഴിക്കോട്: നടക്കാവ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫിസര്‍ എ.പി.ഷാജിയുടെ ആത്മഹത്യക്ക് കാരണക്കാരനായ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ പൊലീസ് അസോസിയേഷന്‍ യാത്രയയപ്പുയോഗത്തില്‍ രൂക്ഷ വിമര്‍ശം. പൊലീസ് സേനയിലെ കടുത്ത പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കുന്ന വേദിയായി പൊലീസ് ക്ളബില്‍ സംഘടിപ്പിച്ച യാത്രയയപ്പുയോഗം മാറി. ഷാജിയുടെ ആത്മഹത്യക്ക് കാരണം സ്പെഷല്‍ബ്രാഞ്ച് അസി. കമീഷണര്‍ ബാലന്‍െറ തെറ്റായ നടപടികളാണെന്നായിരുന്നു ആരോപണം. സത്യം മനസ്സിലായിട്ടും ഷാജിക്കെതിരെ റിപ്പോര്‍ട്ട് നല്‍കുകയും ഷാജിയെ അപകീര്‍ത്തിപ്പെടുത്തും വിധം മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുകയും ചെയ്തു. ഈ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവും വരെ പൊലീസ് അസോസിയേഷന്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടാവുമെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ മുന്നറിയിപ്പു നല്‍കി. ജില്ലാ പൊലീസ് മേധാവി പി.എ.വല്‍സന്‍ പങ്കെടുത്ത യോഗത്തിലായിരുന്നു അസോസിയേഷന്‍ ഭാരവാഹികള്‍ പൊട്ടിത്തെറിച്ചത്. സസ്പെന്‍ഷനു പിന്നാലെ ഷാജിയെ ഫോണില്‍ വിളിച്ച് അറസ്റ്റ് ചെയ്ത് ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തി. സസ്പെന്‍ഷന്‍ മാത്രമല്ല സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണറുടെ ഈ നടപടി കൊണ്ട് കൂടിയാണ് ഷാജി ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹത്തിന്‍െറ ഭാര്യ മഞ്ജു ആഭ്യന്തര മന്ത്രിയോട് പറഞ്ഞ കാര്യം പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് പി.ഷാഹുല്‍ ഹമീദ് അധ്യക്ഷപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സര്‍വിസ് ചട്ടമനുസരിച്ചുള്ള നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ഷാജിയെ അറസ്റ്റ് ചെയ്തത്. എന്തിനായിരുന്നു ഇത്ര ധൃതിപ്പെട്ട് സസ്പെന്‍ഷന്‍ നടപ്പാക്കിയത്. ഇതിന് പിന്നില്‍ കളിച്ച ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ഷാഹുല്‍ ഹമീദ് ആവശ്യപ്പെട്ടു. ഏത് ഐ.ജിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഷാജിക്കെതിരെ നടപടി എടുത്തതെന്നും ആ ഐ.ജിയുടെ ധാര്‍മികതയും ഷാജിയുടെ ധാര്‍മികതയും തൂക്കിനോക്കിയാല്‍ ഷാജിയുടെ ത്രാസിനാണ് മുന്‍തൂക്കമുണ്ടാവുകയെന്നും പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന ട്രഷറര്‍ ടി.അബ്ദുല്ലക്കോയ തുറന്നടിച്ചു.സ്പെഷല്‍ബ്രാഞ്ച് ഓഫിസ് പത്രങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കുന്ന പരസ്യക്കമ്പനിയായി മാറി. ഷാജിയുടെ ആത്മഹത്യാസംഭവത്തില്‍ ദു$ഖമുണ്ടെന്നും അതിന്‍െറ വിശദാംശങ്ങളിലേക്കൊന്നും പോകുന്നില്ളെന്നും പറഞ്ഞ് കമീഷണര്‍ പി.എ.വല്‍സന്‍ വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉപഹാരം നല്‍കി. കണ്‍ട്രോള്‍ റൂം അസി. കമീഷണര്‍ സുബൈര്‍, ട്രാഫിക് നോര്‍ത് അസി.കമീഷണര്‍ അരവിന്ദാക്ഷന്‍, പൊലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് സി.വിനായകന്‍, സെക്രട്ടറി ജയരാജന്‍ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.