കോഴിക്കോട്: സേട്ട് നാഗ്ജി ടൂര്‍ണമെന്‍റ് എന്തുവിലകൊടുത്തും പുനരാരംഭിച്ച് ഫുട്ബാളില്‍ മലബാറിന്‍െറ വളര്‍ച്ചക്ക് വീണ്ടും തുടക്കമിടണമെന്ന് കേരളാ ഫുട്ബാള്‍ അസോസിയേഷന്‍െറ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കെ.എം.ഐ. മത്തേര്‍. ശനിയാഴ്ച നടന്ന കെ.എഫ്.എ ജനറല്‍ ബോഡിയില്‍ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടശേഷം ഞായറാഴ്ച കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മത്തേര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2015 സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് തിരുവനന്തപുരംതന്നെ വേദിയാകുമെന്ന് അദ്ദേഹം സൂചന നല്‍കി. അടുത്തമാസം അഞ്ചിനുള്ളില്‍ വേദി സംബന്ധിച്ച അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സ്റ്റേഡിയം ഇല്ലാത്തതിനാലാണ് കോഴിക്കോട് സാഫ് ഫുട്ബാള്‍ പോലുള്ള ടൂര്‍ണമെന്‍റുകള്‍ നടത്താന്‍ കഴിയാത്തത്. കേരളത്തില്‍ ഫുട്ബാള്‍ വളരണമെങ്കില്‍ മലബാറില്‍ ഫുട്ബാളിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടാകണം. ഐ.എസ്.എലോടെ കേരളത്തില്‍ ഫുട്ബാള്‍ജ്വരം വീണ്ടും വന്നിരിക്കുകയാണ്. ഈ അവസരം മുതലെടുത്ത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എഫ്.എ നടത്തുന്ന കേരളാ പ്രീമിയര്‍ ഫുട്ബാള്‍ ലീഗിന് കോഴിക്കോടോ മഞ്ചേരിയോ വേദിയാകും. സേഠ് നാഗ്ജി ട്രോഫി ടൂര്‍ണമെന്‍റ് ഈ വര്‍ഷം മുതല്‍ പുനരാരംഭിച്ചാലേ ഫുട്ബാളില്‍ മലബാറിന്‍െറ പ്രഭാവം വീണ്ടെടുക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ, പി. ഹരിദാസ്, സി. ഉമ്മര്‍, പി. പ്രിയേഷ്കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.