കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയുടെ നടക്കാവിലെ മേഖലാ വര്‍ക്ഷോപ്പില്‍നിന്ന് മൂന്നു ലക്ഷം രൂപ വിലവരുന്ന പിച്ചള ബുഷുകളും സ്റ്റഡുകളും മോഷ്ടിച്ച് മതില്‍ചാടിയ ജീവനക്കാരനെ നടക്കാവ് പൊലീസിലെ നൈറ്റ് പട്രോളിങ് സംഘം പിടികൂടി. സംഘത്തിലെ രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി 10നാണ് സംഭവം. താല്‍ക്കാലിക ജീവനക്കാരനായ കാരപ്പറമ്പ് അനുഗ്രഹ വീട്ടില്‍ അനിലാണ് (20) അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന കരുവിശ്ശേരി ചാന്തിരുത്തി വയല്‍ റിജേഷ് (32), ചുഴലിനിലം വീട്ടില്‍ മിഥുന്‍ (20) എന്നിവര്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. അനിലിനെ കോടതി റിമാന്‍ഡ് ചെയ്തു. മതില്‍ ചാടിക്കടന്ന് സെക്യൂരിറ്റി ജീവനക്കാരന്‍െറ കണ്ണുവെട്ടിച്ചായിരുന്നു മോഷണം. ഇതേ വര്‍ക്ഷോപ്പിലെ റിസീവിങ് ആന്‍ഡ് ഇഷ്യൂ ഡിപ്പാര്‍ട്മെന്‍റിലെ താല്‍ക്കാലിക ജീവനക്കാരാണ് പ്രതികള്‍. ഉപയോഗത്തിനുശേഷം ലേലം ചെയ്ത് വില്‍ക്കുന്നതിനായി ഡിപ്പോയില്‍ സൂക്ഷിച്ചിരുന്ന പിച്ചള ബുഷുകളും സ്റ്റഡുകളും 20 ചാക്കുകളിലായി കടത്തുകയായിരുന്നു പ്രതികളെന്ന് പൊലീസ് അറിയിച്ചു. മതിലിന് മുകളിലൂടെ റോഡ് സൈഡിലേക്ക് ഇറക്കിവെച്ച് കൊണ്ടുപോകുന്നതിനായി വാഹനം കാത്തിരുന്നപ്പോഴാണ് പ്രതികള്‍ പൊലീസിന്‍െറ ശ്രദ്ധയില്‍പെട്ടത്. അഡീ. എസ്.ഐ കാര്‍ത്തികേയന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബൈജുനാഥ്, സി.പി.ഒ ബിജു, ഹോംഗാര്‍ഡ് മോഹനന്‍ എന്നിവര്‍ ചേര്‍ന്നാണ് അനിലിനെ ഓടിച്ചുപിടികൂടിയത്. രക്ഷപ്പെട്ട റിജേഷിന്‍െറ മോട്ടോര്‍ സൈക്കിള്‍ പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. പ്രതികളുടെ വീടുകളില്‍ ഞായറാഴ്ച പുലര്‍ച്ചെതന്നെ പൊലീസ് റെയ്ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.