ആളുകള്‍ മാളുകളില്‍; മെട്രോ ബസാറില്‍ നീണ്ടനിരയില്ല

ഓണക്കാലത്ത് വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ നല്‍കിവരുന്ന സപൈ്ളകോയുടെ മെട്രോ ബസാര്‍ എല്ലായ്പ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത് തിരക്കുമായി ബന്ധപ്പെട്ടായിരുന്നു. വരിനിന്ന് തളര്‍ന്ന അമ്മമാരുടെയും വയോധികരുടെയും കഥകളൊന്നും ഇത്തവണയില്ല. അവശ്യസാധനങ്ങളെല്ലാം സബ്സിഡി നിരക്കില്‍തന്നെ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും റോഡ് കവിഞ്ഞൊഴുകുന്ന നീണ്ടനിരയൊന്നും ടൗണ്‍ഹാളിനു സമീപത്തെ മെട്രോ ബസാറില്‍ കാണാനില്ല. എന്നാല്‍, വില്‍പന മോശമാണെന്ന് പറയാനുമാവില്ല. 17ന് മെട്രോ ബസാര്‍ തുടങ്ങിയതിനുശേഷം ആദ്യത്തെ അഞ്ചുദിവസങ്ങളില്‍ 12.19 ലക്ഷത്തിന്‍െറ വില്‍പനയാണ് നടന്നത്. 12 ഇനം സാധനങ്ങളാണ് സബ്സിഡി നിരക്കില്‍ ഇവിടെനിന്ന് ലഭിക്കുക. റേഷന്‍കാര്‍ഡ് നിര്‍ബന്ധമാണ്. വലിയ ഓഫറുകളുമായി മാളുകള്‍ രംഗപ്രവേശം ചെയ്തതോടെയാണ് സാധനങ്ങള്‍ക്കായുള്ള നീണ്ട ക്യൂ അപ്രത്യക്ഷമായതെന്ന് കരുതുന്നു. എന്നാല്‍, തിരക്ക് അപ്രത്യക്ഷമായത് ജനങ്ങള്‍ക്ക് സപൈ്ളകോയില്‍ വിശ്വാസം നഷ്ടമാകുന്നതിന്‍െറ സൂചനയാണെന്നും വിലയിരുത്തലുണ്ട്. സ്ഥിരമായി നല്‍കിയിരുന്ന സബ്സിഡി ഉല്‍പന്നങ്ങള്‍ സപൈ്ളകോ ഒൗട്ട്ലെറ്റുകളില്‍ ഇല്ലാതായതുള്‍പ്പെടെയുള്ള കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് 46 ദിവസം മെട്രോ പീപ്ള്‍സ് ബസാര്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇത്തവണ 11 ദിവസം മാത്രമാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT