ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ ബീച്ച്, ഭട്ട് റോഡ് ബീച്ച്, ടൗണ്‍ഹാള്‍, മാനാഞ്ചിറ സ്ക്വയര്‍, ചാവറ ഹാള്‍ എന്നിവിടങ്ങളിലായി നടക്കും. ഉദ്ഘാടനം ബീച്ച് സ്റ്റേജില്‍ ആഗസ്റ്റ് 26ന് വൈകീട്ട് ആറിന് നടക്കും. തുടര്‍ന്ന് സനന്ത് രാജ് അവതരിപ്പിക്കുന്ന തായമ്പക, സ്കേറ്റിങ്, നജീം അര്‍ഷാദ്, വിനീത് മോഹന്‍, മന്‍സൂര്‍, ശ്രുതി എന്നിവര്‍ നയിക്കുന്ന സോങ് വിത്ത് ഓര്‍ക്കസ്ട്ര, മുക്തയും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് ഷോ, മനോജ് ഗിന്നസ് നയിക്കുന്ന കോമഡി ഷോ, രാജ് കലേഷ് നയിക്കുന്ന മാജിക് ഷോ, നസീറും സംഘവും അവതരിപ്പിക്കുന്ന പോള്‍ ആന്‍ഡ് റോപ്പ് എന്നിവയുമുണ്ടാകും. 27ന് വിധു പ്രതാപ്, പ്രവീണ്‍ ഗിന്നസ്, റഫീഖ് റഹ്മാന്‍, ഷഹജ എന്നിവര്‍ നയിക്കുന്ന മ്യൂസിക്കല്‍ ഓര്‍ക്കസ്ട്ര, സരയുവും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് ഷോ, നെല്‍സണും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോ, തനൗറ ഡാന്‍സ്, ഹരിശ്രീ അശോകനും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ തുടങ്ങിയവയാണ്. 28ന് വിഷ്ണുപ്രിയയുടെയും സംഘത്തിന്‍െറയും നൃത്തം, ക്ളാസിക്കല്‍ ഡാന്‍സ്, ഉഗ്രം ഉജ്ജ്വലം ടീമിന്‍െറ പോള്‍ ആന്‍ഡ് റോപ്പ്, 29ന് വിനീത് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന സംഗീതപരിപാടി, 30ന് സംഗീതപരിപാടി എന്നിവ നടക്കും. 27ന് ഭട്ട് റോഡില്‍ റിഥം കള്‍ചറല്‍ ഫോറം അവതരിപ്പിക്കുന്ന മാപ്പിള കലകള്‍, 28ന് കാലിക്കറ്റ് ഓര്‍ക്കസ്ട്രയുടെ ഓള്‍ഡ് ഈസ് ഗോള്‍ഡ്, 29ന് വൈകീട്ട് മത്സരവിജയികളുടെ കലാപരിപാടികള്‍, 30ന് തിരുവനന്തപുരം കൈരളി കലാകേന്ദ്രയുടെ മ്യൂസിക് ആന്‍ഡ് ഡാന്‍സ് ഷോ, ഏക മ്യൂസിക് ആന്‍ഡ് ഡാന്‍സ് ബാന്‍ഡിന്‍െറ ഷോ എന്നിവയുമുണ്ടാകും. നാടകോത്സവം 27 മുതല്‍ 30 വരെ ടൗണ്‍ഹാളില്‍ നടക്കും. 27ന് വൈകീട്ട് 6.30നാണ് ഉദ്ഘാടനം. ഏഴുമണിക്ക് പൂക്കാട് കലാലയം അവതരിപ്പിക്കുന്ന കുട്ടികളുടെ നാടകം ‘നിശബ്ദ വസന്തം’ അരങ്ങേറും. 8.15ന് ഏകാംഗനാടകം കടങ്കഥ, 28ന് വൈകീട്ട് 6.30ന് തിരുവനന്തപുരം അക്ഷരകലയുടെ ‘കൊട്ടിപ്പാടിസേവ’, 29ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്‍െറ ‘സുഗന്ധവ്യാപാരി’, 30ന് ‘തീക്കനല്‍’ എന്നിവ അരങ്ങേറും. 28ന് ടൗണ്‍ഹാളില്‍ സംഗീതശില്‍പം, 27 മുതല്‍ 30 വരെ മാനാഞ്ചിറ സ്ക്വയറിലും ചാവറ ഹാളിലും വിവിധ കലാപരിപാടികള്‍ എന്നിവയുണ്ടായിരിക്കും. 27, 28, 29 തീയതികളില്‍ ടൗണ്‍ഹാളില്‍ സാഹിത്യോത്സവവും സംഘടിപ്പിക്കും. 27ന് വൈകീട്ട് 3.30ന് ഉദ്ഘാടനം, തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാവ്യാഞ്ജലി, കാവ്യസായാഹ്നം, പ്രഭാഷണം എന്നിവ നടക്കും. 25ന് ഉച്ചക്ക് രണ്ടിന് മാനാഞ്ചിറ സ്ക്വയറില്‍ വടംവലി മത്സരം നടക്കും. 27ന് കളരിപ്പയറ്റ്, 28ന് കുങ്ഫു, 29ന് വുഷു, യോഗപ്രദര്‍ശനം എന്നിവയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.