മുക്കം: മുക്കത്ത് അഭിലാഷ് ജങ്ഷനിലെ വിസ്മയ ഗോള്‍ഡ് ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയവര്‍ സമീപത്ത് താമസിച്ച് നിരീക്ഷിച്ച ശേഷമാണെന്ന് നിഗമനം. ഇതിന് ആക്കംകൂട്ടുന്നതിനുള്ള തെളിവുകള്‍ സമീപത്തുനിന്ന് പൊലീസിന് ലഭിച്ചു. ജ്വല്ലറിക്ക് തൊട്ടടുത്ത ആളൊഴിഞ്ഞ വീട്ടിലെ കിണറിന് സമീപത്തും മറ്റുമായി മോഷ്ടാക്കള്‍ ഉപയോഗിച്ച ഏതാനും വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച മൂന്ന് കമ്പിപ്പാരകള്‍, ഏഴ് സ്ക്രൂ ഡ്രൈവറുകള്‍, ഏഴ് മരക്കട്ടകള്‍, നാല് ചെറിയ ഗ്യാസ് കുറ്റികള്‍, കെട്ടിടത്തിന് മുകളില്‍നിന്ന് താഴേക്കിറങ്ങാന്‍ ഉപയോഗിക്കുന്ന കെട്ടുകളുള്ള കയര്‍, പ്ളെയര്‍, പൈപ്റേഞ്ച്, ഗ്യാസ് കട്ടര്‍ എന്നിവ കണ്ടെടുത്തു. വെള്ളക്കുപ്പികള്‍, ബാഗ്, തൊടുപുഴയിലെ ഹിന്ദുസ്ഥാന്‍ ടെക്സ്റ്റൈല്‍സിന്‍െറ ഒരു കവര്‍, വളാഞ്ചേരി ചാസിയ സില്‍ക്സിലെ ഒരു കവര്‍ എന്നിവയും കണ്ടെടുത്തു.മാസങ്ങള്‍ക്ക് മുമ്പാണ് ജ്വല്ലറി നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളടക്കം ദിവസങ്ങളോളം ഇവിടെ ജോലിചെയ്തിരുന്നു. മോഷണം നടന്ന സംഭവത്തില്‍ നിര്‍മാണത്തൊഴിലാളികളെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജ്വല്ലറിയുടെ പിറകിലുള്ള ചുവരിലെ എക്സോസ്റ്റ് ഫാന്‍ ഇളക്കിമാറ്റി ചുവര്‍ കമ്പിപ്പാരകളും മറ്റും ഉപയോഗിച്ചാണ് കുത്തിത്തുറന്നത്. അകത്തേക്കുകടന്ന മോഷ്ടാക്കള്‍ സി.സി.ടി.വി കാമറകളാണ് ആദ്യം നശിപ്പിച്ചത്. പിന്നീട് പ്രദര്‍ശനത്തിനുവെച്ച സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളും കൈക്കലാക്കി. മുക്കത്തെ തിരക്കേറിയ ജങ്ഷനിലാണ് സംഭവം. ഏറെനേരത്തെ ശ്രമത്തിനൊടുവില്‍ പൂര്‍ത്തിയാക്കിയ ദൗത്യം ആരും അറിഞ്ഞില്ല. രാത്രികാലങ്ങളില്‍ അങ്ങാടി ശ്രദ്ധിക്കാന്‍ ഗൂര്‍ഖകളെ നിയമിച്ചിട്ടുണ്ട്. സമീപത്തുതന്നെ പൊലീസ് സ്റ്റേഷനുമുണ്ട്. ഒരുമാസം മുമ്പാണ് സമീപത്തെ നീലേശ്വരത്ത് ഒരുവീട്ടില്‍നിന്ന് 78 പവനും 15000 രൂപയും മോഷ്ടാക്കള്‍ കവര്‍ന്നത്. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. അങ്ങാടിയില്‍ പട്രോളിങ് സംവിധാനം തോന്നിയപോലെയാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. രാത്രി എട്ട് കഴിഞ്ഞാല്‍ മുക്കം അങ്ങാടി വിജനമാകുമെന്നതാണ് സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.