കോഴിക്കോട്: മാവോവാദത്തിന്‍െറ പേരില്‍ തടവിലടച്ചവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ എല്‍.ഐ.സി കോര്‍ണറില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. തടവില്‍കഴിയുന്ന രൂപേഷ്, ഷൈന, വീരമണി തുടങ്ങിയവര്‍ ജയിലില്‍ നടത്തിയ നിരാഹാരം അരുന്ധതി റോയിയടക്കമുള്ളവരുടെ ഇടപെടല്‍ കാരണം നിര്‍ത്തിയിരുന്നു. പ്രതിഷേധം ജനങ്ങളിലത്തെിക്കുമെന്ന ഉറപ്പിലായിരുന്നു നിരാഹാരം അവസാനിപ്പിച്ചത്. ഇതിന്‍െറ ഭാഗമായാണ് കോഴിക്കോട്ടെ കൂട്ടായ്മ. മാവോവാദി പ്രവര്‍ത്തനമാരോപിച്ച് ജയിലിലടച്ചവര്‍ തടവിലിടാവുന്ന കുറ്റമൊന്നും ചെയ്യാത്തവരാണെന്ന് ചടങ്ങില്‍ സംസാരിച്ച, ജയിലില്‍ കഴിയുന്ന രൂപേഷിന്‍െറയും ഷൈനയുടെയും മകള്‍ ആമി പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ ജയിലില്‍ കഴിയുന്നത്. അനീതി ചോദ്യംചെയ്ത് ജനങ്ങള്‍ തെരുവിലിറങ്ങുകയാണ് വേണ്ടത് -ആമി പറഞ്ഞു. എന്‍.എസ്.എ, യു.എ.പി.എ തുടങ്ങിയ ഭീകരനിയമങ്ങള്‍ പിന്‍വലിക്കുക, രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി. എ. വാസു ഉദ്ഘാടനം ചെയ്തു. അഭിലാഷ് പടച്ചേരി, സദറുദ്ദീന്‍ പുല്ലാളൂര്‍, സി.എ. അജിതന്‍, പി.അംബിക, സി.പി. റഷീദ്, പി. ഷജില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വന്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.