കോഴിക്കോട്: കോഴിക്കോട് കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ചേളന്നൂരിലെ പ്ളാന്‍റിന്‍െറ ഉദ്ഘാടനവും ഉല്‍പന്നങ്ങളുടെ വിപണനോദ്ഘാടനവും ആഗസ്റ്റ് 17ന് വൈകീട്ട് മൂന്നിന് കോഴിക്കോട് കല്ലായ് റോഡിലെ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ പി. പ്രദീപ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നീര ശീതളപാനീയം, നീരയുടെ തേന്‍, അപ്പം, ഹലുവ, വെളിച്ചെണ്ണ തുടങ്ങിയവയാണ് ‘മലബാര്‍ ഫ്രഷ്’ എന്ന ബ്രാന്‍ഡ് പേരില്‍ വിപണിയിലിറക്കുന്നത്. വെര്‍ജിന്‍ ഓയില്‍, നാളികേര ചിപ്സ്, നീര ജാം, നീര സ്ക്വാഷ്, നീര സിപ്പപ്പ്, നാളികേര സോഡ, അച്ചാര്‍, കോക്കനട്ട് പൗഡര്‍, ചമ്മന്തിപ്പൊടി, കൊപ്ര പിണ്ണാക്ക്, ജൈവവളം തുടങ്ങിയവ ഉല്‍പാദിപ്പിക്കാനും പദ്ധതിയുണ്ട്. ചകിരി ഉപയോഗപ്രദമാക്കാന്‍ ഡീ ഫൈബറിങ് യൂനിറ്റിനുള്ള പദ്ധതികളും തയാറാക്കുന്നുണ്ട്. ഉദ്ഘാടനച്ചടങ്ങില്‍ കമ്പനി ചെയര്‍മാന്‍ പി. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിക്കും. എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ വെളിച്ചെണ്ണയുടെ വിപണനോദ്ഘാടനം നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ടി.കെ. സൗമീന്ദ്രന്‍, എന്‍. വൃന്ദ, ടി. കൃഷ്ണന്‍, കെ.എ. മോഹനന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.