തൊണ്ടിവയല്‍ സമരം: 22 പേര്‍ക്ക് ജാമ്യം; മൂന്നുപേര്‍ റിമാന്‍ഡില്‍

വടകര: അഴിയൂര്‍ ചോമ്പാല്‍ തൊണ്ടിവയലില്‍ ഐസ് പ്ളാന്‍റ് നിര്‍മാണ പ്രവൃത്തി കുടിവെള്ള സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ 25 പേരില്‍ 23പേര്‍ക്ക് ജാമ്യം ലഭിച്ചു. വ്യാഴാഴ്ച ജാമ്യഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ റിമാന്‍ഡില്‍ കഴിയുന്ന മൂന്നുപേരെ പ്രതിചേര്‍ത്തുകൊണ്ട് മറ്റൊരുകേസുകൂടി പൊലീസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഐസ്പ്ളാന്‍റ് നിര്‍മാണത്തൊഴിലാളിയെ മര്‍ദിച്ചുവെന്ന കേസില്‍ വധശ്രമത്തിന് കേസെടുത്താണ് എഫ്.ഐ.ആര്‍ തയാറാക്കിയത്. പുനത്തില്‍ സാലീം, കുന്നുമ്മക്കണ്ടി രാജേഷ്, അരക്കന്‍െറവിട ഫാജിസ് എന്നിവരുടെ ജാമ്യമാണ് വടകര ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് നിഷേധിച്ചത്. അഴിയൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് മെംബര്‍ അനിഷ, നടേമ്മല്‍ രജനി, ചോമ്പാല പരവന്‍െറ വളപ്പില്‍ പ്രകാശന്‍, മാക്കൂട്ടത്ത് മീത്തല്‍ ലിനീഷ്, ചത്തെില്‍ കുനി ബാബു, കെ.കെ. ഹൗസില്‍ രാജന്‍, മാക്കൂട്ടത്ത് മീത്തല്‍ കുഞ്ഞിക്കണ്ണന്‍, മീത്തലെ എടപ്പാന്‍െറവിട ജ്യോതി, ചെല്ലട്ടുപൊയില്‍ സുരേന്ദ്രന്‍, പാറേമ്മല്‍ വിനോദ്, രാമചന്ദ്രന്‍ മാക്കൂട്ടത്തില്‍, വലിയപറമ്പത്ത് ഷിജിത്ത്, പുത്തലത്ത് താഴ ശശിധരന്‍, പള്ളിക്കുനിത്താഴ രജീഷ്, വലിയപറമ്പത്ത് ദിവാകരന്‍, കുന്നുമ്മക്കര തെക്കെ പുറം കുനി പ്രമോദ്, അരയാലോടി കുനിയില്‍ സി.ബി, ഏറാമല മഠത്തില്‍ മീത്തല്‍ അനൂപ്, എടവനത്താഴ സബിന്‍, മുക്കാളി നടേമ്മല്‍ രജീഷ്, കൈപ്പാട്ടില്‍ ശ്രീധരന്‍, ചെല്ലട്ടാം വീട്ടില്‍ സുരേന്ദ്രന്‍, കൈപ്പാട്ടില്‍ ശ്രീധരന്‍, ആനന്ദ് വില്ലയില്‍ എം.പി. കുമാരന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് പ്ളാന്‍റ് നിര്‍മാണപ്രവൃത്തി തടയുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉടലെടുത്തത്. ഇതുമായി ബന്ധപ്പെട്ട് അമ്പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT