കോഴിക്കൂടിനേക്കാള്‍ കഷ്ടം പുതിയ ബസ്സ്റ്റാന്‍ഡിലെ ശൗചാലയം

കോഴിക്കോട്: മാവൂര്‍ റോഡ് പുതിയ ബസ്സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ കണ്ടാല്‍ കോഴിക്കൂടാണെന്ന് തെറ്റിദ്ധരിച്ചുപോവും. അകത്തുകയറിയാല്‍ ജയിലിനകത്തെ കക്കൂസും കുളിമുറിയുമാണെന്ന് തോന്നും. ഒരാള്‍ക്ക് കയറിനില്‍ക്കാന്‍ കഴിയാത്ത കുടുസ്സുമുറിയിലാണ് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യം. കാല്‍തെറ്റിയാല്‍ ക്ളോസറ്റിലത്തെും. പൊട്ടിപ്പൊളിഞ്ഞ ക്ളോസറ്റുകളാണ് മിക്കതും. ചുവരുകളിലേക്ക് നോക്കിയാല്‍ മനംപിരട്ടും. അത്രക്ക് വൃത്തികേട്. അതിലേറെ തോന്ന്യാസങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്്. മൂക്കു പൊത്താതെ ഈ ശൗചാലയത്തിന്‍െറ പരിസരത്തെങ്ങും നില്‍ക്കാന്‍ കഴിയില്ല. നിര്‍മിച്ച കാലത്ത് പെയിന്‍റടിച്ചതാണ്. ആയിരക്കണക്കിനാളുകള്‍ വന്നുപോകുന്ന ബസ്സ്റ്റാന്‍ഡില്‍ യാത്രികരുടെ അനുപാതമനുസരിച്ച് കക്കൂസോ മൂത്രപ്പുരയോ ഇല്ല. എന്നാലും ഇവിടെയെപ്പോഴും തിരക്കാണ്. കാരണം ബസ് സ്റ്റാന്‍ഡ് പരിസരത്ത് മറ്റെവിടെയും പൊതുജനങ്ങള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ക്ക് സൗകര്യമില്ല. സ്ത്രീകളുടെ കാര്യമാണ് മഹാ കഷ്ടം. അപരിഷ്കൃത ശൗചാലയത്തിന് മുന്നില്‍തന്നെ ഇവര്‍ വരിനില്‍ക്കണം. പുരുഷന്മാര്‍ക്ക് ശരണം നടപ്പാതയും വെളിപ്പറമ്പും. ഇങ്ങനെയൊക്കെയാണെങ്കിലും ഉപയോഗിക്കാന്‍ വാങ്ങുന്ന കാശിന് കുറവൊന്നുമില്ല. കക്കൂസ് ഉപയോഗിക്കാന്‍ അഞ്ചും മൂത്രപ്പുരക്ക് രണ്ടും രൂപയാണ് നിരക്ക്. ബസ്സ്റ്റാന്‍ഡ് ആയാല്‍ ഇങ്ങനെയൊക്കത്തെന്നെയാണെന്നാണ് നാട്ടുകാരുടെയും ചിന്ത. അതിനാല്‍ പരാതിക്കാരും ഇല്ല. പരാതി പറഞ്ഞിട്ട് കാര്യമില്ളെന്ന് കരുതുന്നതുമാവാം. ബസ്സ്റ്റാന്‍ഡിന് മുകളില്‍ പൊതുജനങ്ങള്‍ക്ക് നൈറ്റ്ഷെല്‍ട്ടര്‍ സംവിധാനമുണ്ടായിരുന്നു. പണം കൊടുത്താലും യാത്രികര്‍ക്ക് സൗകര്യപൂര്‍വം ഉപയോഗിക്കാന്‍ അതു മതിയായിരുന്നു. എന്നാല്‍, കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത്് അത് ടെക്സ്റ്റൈല്‍സ് വ്യാപാരിക്ക് വിട്ടുകൊടുത്തു. അവര്‍ വരാന്തയടക്കം കൊട്ടിയടച്ച് ടെക്സ്റ്റൈല്‍ സാധനങ്ങള്‍ നിറച്ചിരിക്കുകയാണ്. ബസ്സ്റ്റാന്‍ഡിന്‍െറ താഴെ നിലയില്‍ 100 ഓളം കച്ചവടക്കാര്‍ക്ക് കോര്‍പറേഷന്‍ അനുവദിച്ചത് ഒരേ ഒരു ബാത്ത്റൂം ആയിരുന്നു. അത് പൂട്ടിയിട്ട് ഒരു വര്‍ഷത്തോളമായി. സ്ത്രീകളടക്കം പല കടകളിലും ജോലി ചെയ്യുന്നുണ്ടെങ്കിലും അവര്‍ക്കൊന്നും ഒരു പരിഗണനയും ഈ സര്‍ക്കാര്‍ വിലാസം ബസ്്്റ്റാന്‍ഡിലില്ല. വര്‍ഷത്തില്‍ ലക്ഷക്കണക്കിന് രൂപ കോര്‍പറേഷന് വരുമാനം ലഭിക്കുന്ന ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരുടെ മനുഷ്യാവകാശം ലംഘിക്കും വിധമാണ് അടിസ്ഥാനസൗകര്യങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT