വടകര: ജനാധിപത്യവിരുദ്ധ വഴിയില്‍നിന്ന് സി.പി.എമ്മും എസ്.എഫ്.ഐയും മാറേണ്ടകാലം അതിക്രമിച്ചിരിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം ടി. മുഹമ്മദ് വേളം. അക്രമമാര്‍ഗത്തിലൂടെ രാഷ്ട്രീയാധിപത്യം നേടാമെന്നത് മിഥ്യാധാരണയാണ്. തിരിച്ചടികളില്‍നിന്ന് സി.പി.എമ്മിന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയാത്തത് അക്രമവഴി കൈയൊഴിയാത്തതുകൊണ്ടാണ്. മടപ്പള്ളി ഗവ. കോളജിലെ എസ്.എഫ്.ഐ അക്രമത്തില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ നടത്തിയ ബഹുജനറാലിയും ജനാധിപത്യസംഗമവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസത്തിന്‍െറ ശൈലി സ്വീകരിച്ചാല്‍ ഒരു സംഘടനയും നമ്മുടെ രാജ്യത്ത് നിലയുറപ്പിക്കില്ല. ഈ ശൈലി തുടരുന്നതുകൊണ്ടാണ് ഏറ്റവും പുതിയ സര്‍വേയിലും സംസ്ഥാനത്ത് യു.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് പറയുന്നത്. എല്ലാ അര്‍ഥത്തിലും ജനവിരുദ്ധമായ സര്‍ക്കാറിനെ പിന്തുണക്കാന്‍ ജനം തയാറാവേണ്ടിവരുന്നത് ഈ ഫാഷിസ്റ്റ് സമീപനംകൊണ്ടാണ്. ഭീഷണികള്‍കൊണ്ടൊന്നും കാമ്പസുകളില്‍ എസ്.ഐ.ഒ ഉള്‍പ്പെടെയുള്ള സംഘടനകളെ തുടച്ചുമാറ്റാന്‍ കഴിയില്ല. സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരും റിപ്പോര്‍ട്ടര്‍മാരായി മാറുന്ന കാലമാണിത്. ജനവിരുദ്ധ ശൈലികള്‍ ചോദ്യംചെയ്യപ്പെടുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ഒ.കെ. ഫാരിസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് കെ.സി. അന്‍വര്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് സി.കെ. മിസ്ഹബ് കീഴരിയൂര്‍, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് പി. റുക്സാന, ആര്‍.എം.പി ജില്ലാ കമ്മിറ്റി അംഗം ആര്‍. റിജു, വെല്‍ഫെയര്‍ വോയ്സ് എഡിറ്റര്‍ പി.ബി.എം. ഫര്‍മീസ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് വി.പി. ബഷീര്‍, എസ്.ഐ.ഒ ജില്ലാ സെക്രട്ടറി നഈം ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. വടകര പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച ബഹുജനറാലിക്ക് വാഹിദ് കുന്ദമംഗലം, മുനീബ് പേരാമ്പ്ര, യൂനുസ് ഓമശ്ശേരി, സജീര്‍ എടച്ചേരി, നാസിഹ്, അസ്ലഹ് കക്കോടി എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.