ഈരാറ്റുപേട്ട: നഗരസഭ കൗൺസിലർമാരെ ഒന്നായി കണ്ട് നാടിെൻറ വികസനത്തിന് മുൻതൂക്കം നൽകുമെന്ന് ചെയർമാനായി തെരഞ്ഞെടുത്ത നിസാർ കുർബാനി പറഞ്ഞു. കഴിഞ്ഞ നാളുകളിൽ തുടങ്ങിവെച്ച വികസനപ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിന് ആദ്യ മുൻഗണന നൽകും. തകർന്നുകിടക്കുന്ന റോഡുകളുടെ നിർമാണം, മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ എന്നിവക്ക് മുഖ്യ പരിഗണന നൽകും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധനൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റുപേട്ട നഗരസഭയിലെ പതിമൂന്നാം വാർഡിനെയാണ് നിസാർ കുർബാനി പ്രതിനിധീകരിക്കുന്നത്.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്, കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് വൈസ് പ്രസിഡൻറ്, ഈരാറ്റുപേട്ട ബ്ലോക്ക് റബർ മാർക്കറ്റിങ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, അമാൻ ജുമാമസ്ജിദ് പ്രസിഡൻറ്, ഈരാറ്റുപേട്ട നൈനാർ പള്ളി പരിപാലന സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കോൺഗ്രസ് മുനിസിപ്പൽ പാർട്ടി ലീഡറായ നിസാർ എം.ഇ.സ് ജില്ല കമ്മിറ്റി ട്രഷറർ, എം.ഇ.എസ് കോളജ് മാനേജ്മെൻറ് കമ്മിറ്റി അംഗം, കരുണ അഭയകേന്ദ്രം ട്രസ്റ്റ് വൈസ് ചെയർമാൻ, ഫൗസിയ അറബിക് കോളജ് ട്രസ്റ്റ് ജനറൽ സെക്രട്ടറി, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.