കടുത്തുരുത്തി: കീഴൂർ സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഡി.വൈ.എഫ്.െഎ നേതൃത്വത്തിലെത്തിയ സംഘം കോൺഗ്രസ് ഇലക്ഷൻ കമ്മിറ്റി ഓഫിസ് തകർത്ത് പഞ്ചായത്ത് അംഗത്തെ മർദിച്ചു. മുളക്കുളം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ബിജു കുര്യനും പ്രവർത്തകർക്കുമാണ് മർദനമേറ്റത്. ഞായറാഴ്ച വൈകീട്ട് 5.30നാണ് സംഭവം. കോൺഗ്രസാണ് ബാങ്ക് ഭരിക്കുന്നത്. ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോൺഗ്രസ് ബൂത്തിലിരുന്ന പഞ്ചായത്ത് അംഗം ബിജു കുര്യൻ (28), പ്രവർത്തകരായ തോമസ് ആറായ്ക്കൽ (30), ബിജു നെല്ലിക്കുന്നേൽ (27) എന്നിവരെ കടന്നാക്രമിക്കുകയും കസേരക്ക് തലക്കടിച്ച് പരിക്കേൽപിക്കുകയുമായിരുന്നു. പൊലീസ് സാന്നിധ്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഡി.വൈ.എഫ്.ഐ നടത്തിയ ആക്രമണത്തിൽ പൊലീസ് നിഷ്ക്രിയരായി നോക്കിനിൽക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. പരിക്കേറ്റവരെ പൊതി മേഴ്സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.