ചിറക്കടവ്: രണ്ടു ഗ്രാമങ്ങൾ തമ്മിലും അവിടങ്ങളിലെ ക്ഷേത്രങ്ങൾ തമ്മിലുമുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ നെയ്യാട്ട് 17ന് നടക്കും. രാജഭരണകാലം മുതൽ നൂറ്റാണ്ടുകളായി ചിറക്കടവും ചെങ്ങന്നൂരും തമ്മിൽ നിലനിൽക്കുന്ന ബന്ധത്തിെൻറ ഭാഗമാണ് ഭക്തിനിർഭരമായ നെയ്യാട്ട്. ചിറക്കടവ് മഹാദേവന് അഭിഷേകം ചെയ്യാൻ ഭക്തർ സമർപ്പിക്കുന്ന നെയ്യിൽ ഒരു വിഹിതം ഘോഷയാത്രയായി ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ എത്തിച്ച് സമർപ്പിച്ച് അവിടെ അഭിഷേകം നടത്തും. നിലച്ചുപോയ ഈ ആചാരം ദേവപ്രശ്‌നവിധി പ്രകാരം പുനരാരംഭിച്ചതാണ്. രാവിലെ 10.30ന് ഭക്തരും വാഴൂർ തീർഥപാദാശ്രമത്തിൽനിന്ന് എത്തിക്കുന്ന നെയ്യിൽ ഒരുഭാഗം പൂജകൾക്കു ശേഷം മേൽശാന്തി സി.കെ. വിക്രമൻ നമ്പൂതിരി മഹാദേവ സേവാസംഘം ഭാരവാഹികൾക്ക് കൈമാറും. ഘോഷയാത്രയായി ചെങ്ങന്നൂരിലേക്ക് പുറപ്പെടും. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ തന്ത്രി കണ്ഠരര് മോഹനര് ഏറ്റുവാങ്ങും. തുലാസംക്രമമുഹൂർത്തമായ വൈകീട്ട് 6.44ന് ചെങ്ങന്നൂർ മഹാദേവന് അഭിഷേകം (നെയ്യാട്ട്) നടത്തും. ഇതേ മുഹൂർത്തത്തിൽ ചിറക്കടവ് മഹാദേവനും നെയ്യാട്ട് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.