കോട്ടയം: തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച എ.െഎ.എസ്.എഫ് ജില്ല സെക്രട്ടറിക്ക് വീണ്ടും കാമ്പസിൽ പ്രവേശനം തടഞ്ഞ് എസ്.എഫ്.െഎയുടെ പ്രതികാരം. പഠനം നിഷേധിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എസ്.െഎ.എസ്.എഫ്-എസ്.എഫ്.െഎ പ്രവർത്തകർ തമ്മിൽ സംഘർഷം. കോട്ടയം സി.എം.എസ് കോളജ് എം.എ രണ്ടാംവർഷ വിദ്യാർഥിയും എ.െഎ.എസ്.എഫ് ജില്ല സെക്രട്ടറിയുമായ നന്ദു ജോസഫിനെയാണ് കാമ്പസിൽ മണിക്കൂറുകൾ തടഞ്ഞുവെച്ചത്. ഉച്ചക്ക് 1.30നായിരുന്നു സംഭവങ്ങൾക്ക് തുടക്കം. കോളജിലെ ഫ്ലാഷ് മോബ് പരിപാടിക്കുശേഷം ഗ്രേറ്റ് ഹാളിന് മുന്നിലെത്തിയ നന്ദു ജോസഫിനെ എസ്.എഫ്.െഎ യൂനിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിലുള്ള എട്ടംഗസംഘം ഭീഷണിപ്പെടുത്തി തടഞ്ഞുവെക്കുകയായിരുന്നു. കാമ്പസിൽ തിരിച്ചെത്തുമോയെന്ന് ചോദിച്ച് ആക്രോശിച്ചാണ് സംഘം വളഞ്ഞത്. കാമ്പസിലേക്ക് ഇനി വരരുതെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെ പുറത്തുകടക്കാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. തുടർന്ന് പ്രിൻസിപ്പലിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ വിളിച്ചുവരുത്തി. ജില്ല നേതാവിനെ തടഞ്ഞുവെച്ചതറിഞ്ഞ് എ.െഎ.എസ്.എഫ് നേതാക്കളും സ്ഥലത്തെത്തിയിരുന്നു. ഇവരും പൊലീസും ഇടപെട്ട് പ്രശ്നം പരിഹരിച്ച് പുറത്തിറങ്ങിയപ്പോൾ എ.െഎ.എസ്.എഫ്-എസ്.എഫ്.െഎ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. തടഞ്ഞുവെച്ച് പഠനം നിഷേധിച്ചതിനെതിരെ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. ഇൗ മാസം 11ന് കോളജിൽ നടന്ന ക്ലാസ് പ്രതിനിധികളുടെ തെരഞ്ഞെടുപ്പിൽ എ.െഎ.എസ്.എഫ് അഞ്ച് സീറ്റിലേക്ക് മത്സരിച്ചിരുന്നു. ഇതിൽ രണ്ടുപേർ എതിരില്ലാതെയും എസ്.എഫ്.െഎക്കെതിരെ മത്സരിച്ച മൂന്നുപേരിൽ ഒരാളും വിജയിച്ചിരുന്നു. കാമ്പസിൽ ആദ്യമായാണ് എസ്.എഫ്.െഎക്കെതിരെ എ.െഎ.എസ്.എഫ് മത്സരിക്കുന്നത്. നന്ദുവിെൻറ നേതൃത്വത്തിൽ പ്രവർത്തകരെ ഏകോപിപ്പിച്ച് നടത്തിയ പ്രവർത്തനം വിജയംകണ്ടു. ഇതോടെ പ്രകോപിതരായ എസ്.എഫ്.െഎ പ്രവർത്തകർ ഫലപ്രഖ്യാപനത്തിനുശേഷം കോളജില്‍നിന്ന് പുറത്തെത്തിയ നന്ദുവിനെ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. മുഖത്തിനും തലക്കും പരിക്കേറ്റ ആശുപത്രിയിൽ ചികിത്സക്കുശേഷം തിങ്കളാഴ്ചയാണ് നന്ദു കാമ്പസിൽ തിരിച്ചെത്തിയത്. ആംബുലൻസും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക് കൂരോപ്പട: ആംബുലൻസും സ്വകാര്യ ബസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ നടേപ്പീടിക സ്വദേശി ജോമോനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12ന് മാടപ്പാട് അമ്പലത്തിനു സമീപം പാലത്തിങ്കലാണ് സംഭവം. പള്ളിക്കത്തോട്ടിൽനിന്ന് കോട്ടയത്തേക്ക് പോയ ലക്ഷ്മി ബസും തോട്ടുങ്കൽ ഭാഗത്തേക്ക് പോയ ആംബുലൻസും കൂട്ടിയിടിക്കുകയായിരുന്നു. ബസിലെ യാത്രക്കാർക്ക് നിസ്സാര പരിേക്കറ്റു. ആംബുലൻസ് അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പാമ്പാടി പൊലീസ് മേൽനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.