വൈ.എം.സി.എ ഷട്ടിൽ, സ്​നൂക്കർ ടൂർണമെൻറ്​​

കോട്ടയം: കോട്ടയം വൈ.എം.സി.എയിൽ ഓള്‍ കേരള മാസ്‌റ്റേഴ്‌സ് ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമ​െൻറും ഓള്‍ കേരള സ്‌നൂക്കര്‍ ടൂര്‍ണമ​െൻറും സംഘടിപ്പിക്കും. ഇൗ മാസം 24 മുതൽ 29 വരെ പി.കെ. ചാക്കോ മെമ്മോറിയല്‍ ഷട്ടില്‍ ടൂര്‍ണമ​െൻറ് വൈ.എം.സി.എ ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ടിൽ നടക്കും. വിജയികള്‍ക്ക് എവര്‍റോളിങ് ട്രോഫിയും മെമേൻറായും പുറെമ ഒന്നാം സമ്മാനം 20,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും സെമിഫൈനല്‍ റണ്ണറപ്പിന് 2500 രൂപയും നല്‍കും. സ്‌നൂക്കര്‍ ടൂര്‍ണമ​െൻറ് ഓക്ടോബര്‍ 10 മുതല്‍ 14 വരെയാണ്. മത്സരവിജയിക്ക് 25,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 12,500 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും നാലാം സ്ഥാനക്കാര്‍ക്ക് 3000 രൂപയും സമ്മാനം നല്‍കും. 50 പോയൻറിന് മുകളില്‍ ഏറ്റവും കൂടുതല്‍ പോയൻറ് നേടുന്നവര്‍ക്ക് 2500 രൂപയും വിതരണം ചെയ്യും. വാർത്തസേമ്മളനത്തിൽ അരുണ്‍ ബെന്നി മാത്യു, ഷൈജു ഇ. വര്‍ഗീസ്, സി.ഐ. ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു. വി.എസ്.എസ് വിശ്വകർമ ദിനാചരണം നടത്തി കോട്ടയം: വിശ്വകർമ സർവിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധസ്ഥലങ്ങളിൽ വിശ്വകർമ ദിനാചരണം നടന്നു. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം, ചങ്ങനാശ്ശേരി, മീനച്ചിൽ, കാഞ്ഞിരപ്പള്ളി യൂനിയനുകളുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ, വിശ്വകർമപൂജ, അർച്ചന, പ്രസാദവിതരണം, പ്രാർഥനയോഗങ്ങൾ എന്നിവ സംഘടിപ്പിച്ചു. വിശ്വകർമ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജയും വഴിപാടുകളും നടന്നു. ജില്ല പ്രസിഡൻറ് എം.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി.ബി. രതീഷ്, കെ.എസ്. മോഹനൻ, പ്രഭാകരൻ, കെ.ബി. ബിജുമോൻ എന്നിവർ സംസാരിച്ചു. കോട്ടയം യൂനിയ​െൻറ നേതൃത്വത്തിൽ രാവിലെ ഏഴിന് യൂനിയൻ മന്ദിരത്തിൽ വൈസ് പ്രസിഡൻറ് ഇ.ടി. ഹരീഷ്കുമാർ പതാക ഉയർത്തി. രഘുനാഥൻ ആചാര്യയുടെ ആത്മീയപ്രഭാഷണം നടന്നു. പൊതുസമ്മേളനം വി.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ. രാജൻ അധ്യക്ഷത വഹിച്ചു. യൂനിയൻ സെക്രട്ടറി പി.ജി. ചന്ദ്രബാബു സംസാരിച്ചു. കുടമാളൂർ വിശ്വകർമ സൊസൈറ്റി 1227ാം നമ്പർ ശാഖ വിശ്വകർമദിനം ആചരിച്ചു. ശാഖ പ്രസിഡൻറ് ഗോപാലകൃഷ്ണൻ പതാക ഉയർത്തി. വിശ്വകർമ സർവിസ് സൊസൈറ്റി മാലം 55ാം നമ്പർ ശാഖ, കാരാപ്പുഴ 58ാം നമ്പർ ശാഖ, മള്ളൂശ്ശേരി 331ാം നമ്പർ ശാഖ, പാമ്പാടി ബാക്കൻപുരം 145ാം നമ്പർ ശാഖ, നട്ടാശ്ശേരി 57ാം നമ്പർ ശാഖ, മണർകാട് 1030ാം നമ്പർ ശാഖ എന്നിവിടങ്ങളിലും വിശ്വകർമദിനം ആചരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.