ഈരാറ്റുപേട്ട: മുസ്ലിം ലീഗ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനം മാതൃകപരമാണെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. കാരക്കാട് മസ്ജിദുല്‍ ഈമാന് സമീപം കൊടിത്തോട്ടത്തില്‍ പരേതനായ പരീതും ഭാര്യ ഹലീമാ ഉമ്മയും മുസ്ലിംലീഗ് കമ്മിറ്റിക്ക് സംഭാവന ചെയ്ത സഥലത്ത് ലീഗ് മുനിസിപ്പല്‍ മേഖല കമ്മിറ്റി നിര്‍മിക്കുന്ന രണ്ട് ബൈത്തുറഹ്മകളുടെ ശിലാസ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡൻറ് വി.എച്ച്. നാസര്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് അസീസ് ബഡായിൽ, പി.എം. ഷെരീഫ്, കെ.എം.എ. ഷുക്കൂർ, റഫീഖ് മണിമല, എം.പി. സലിം, സി.പി. ബാസിത്ത്, പി.എം. സലിം, വി.പി. മജീദ്, എം.പി. സലിം, ഹസന്‍ ലാല്‍, അസീസ് കുമാരനല്ലൂർ, ഷിബു ഏറ്റുമാനൂർ, എം.എ. സമദ്, ഷെബീര്‍ ഷാജഹാൻ, ടി.എം. റഷീദ്, സൈനുല്‍ ആബിദീന്‍,സക്കീര്‍, സിറാജ് പേരകത്തുശ്ശേരിൽ, അസീസ്, കെ.എ. മാഹീൻ, പി.എഫ്. ഷഫീഖ്, തല്‍ഹ നദവി, നിസാര്‍ അമ്പഴത്തിനാൽ, നാസര്‍ വെള്ളൂപറബിൽ, പി.ടി. ബഷീര്‍കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.