കോട്ടയം: പുനർനിർമിച്ച നീലിമംഗലം മുസ്ലിം ജമാഅത്ത് മസ്ജിെൻറ ഉദ്ഘാടനം തിങ്കളാഴ്ച ൈവകീട്ട് നാലിന് അസ്വ്ർ നമസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. രാവിലെ 10.30ന് ദുഃഅ മജ്ലിസ് നടക്കും. താഴത്തങ്ങാടി മുസ്ലിം ജമാഅത്ത് ഇമാം ഹാഫിസ് സിറാജുദ്ദീൻ ഹസനി, കൈതമല മുസ്ലിം ജമാഅത്ത് ഇമാം നിഷാദ് മന്നാനി, താജ് ജുമാമസ്ജിദ് ഇമാം ഷിഫാർ മൗലവി അൽകൗസരി, തിരുനക്കര പുത്തൻപള്ളി ഇമാം താഹ മൗലവി, നീലിമംഗലം ഇമാം ഷെമീർ മന്നാനി, അസി. ഇമാം മുഹമ്മദ് കുഞ്ഞ് മൗലവി, മടക്കുമുകൾ ഇമാം നൗഷാദ് മൗലവി, നവാസ് ഖാൻ മൗലവി എന്നിവർ ദുഃഅ മജ്ലിസിന് നേതൃത്വം നൽകും. 11.30ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും. ഉച്ചക്ക് രണ്ടിന് ഉദ്ഘാടന സമ്മേളനത്തിന് തുടക്കമാവും. ജമാഅത്ത് പ്രസിഡൻറ് എം.എ. ഷാജി അധ്യക്ഷത വഹിക്കും. അസി. ഇമാം മുഹമ്മദ് കുഞ്ഞ് മൗലവി ഖിറാഅത്ത് നിർവഹിക്കും. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ശബരിമല മുൻ മേൽശാന്തി എസ്.ഇ. ശങ്കരൻ നമ്പൂതിരി, ഇമാം ഏകോപന സമിതി ചെയർമാൻ മുഹമ്മദ് നദീർ മൗലവി, ജോസ് കെ. മാണി എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സുരേഷ്കുറുപ്പ് എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൻ ഡോ. പി.ആർ. സോന, ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലമീൻ കോട്ടയം മേഖല പ്രസിഡൻറ് ത്വാഹ മൗലവി, നീലിമംഗലം ജുമാമസ്ജിദ് ഇമാം ഷെമീർ മന്നാനി എന്നിവർ സംസാരിക്കും. ഉദ്ഘാടനത്തിെൻറ ഭാഗമായി ഞായറാഴ്ച സ്ത്രീകൾക്കും വിവിധ മതവിഭാഗത്തിൽപെട്ടവർക്കും മസ്ജിദ് സന്ദർശിക്കാൻ അവസരമൊരുക്കിയിരുന്നു. വിശ്വകർമ ദിനാചരണം ഇന്ന് കോട്ടയം: വിശ്വകർമ സർവിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധസ്ഥലങ്ങളിൽ തിങ്കളാഴ്ച വിശ്വകർമ ദിനാചരണം നടത്തും. കോട്ടയം, ചങ്ങനാശ്ശേരി, മീനച്ചിൽ, കാഞ്ഞിരപ്പള്ളി യൂനിയനുകളുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ, വിശ്വകർമ ദേവപൂജ, അർച്ചന, പ്രസാദവിതരണം, പ്രാർഥനയോഗങ്ങൾ എന്നിവ നടക്കും. പ്രളയദുരിത പശ്ചാത്തലത്തിൽ ശോഭായാത്രയും സാംസ്കാരികസമ്മേളനവും ഒഴിവാക്കി തുക ദുരിതാശ്വാസനിധിയിലേക്ക് നൽകും. ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ ജില്ല പ്രസിഡൻറ് എം.പി. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.ബി. രതീഷ്, കെ.എസ്. മോഹനൻ, പ്രഭാകരൻ, കെ.ബി. ബിജുമോൻ എന്നിവർ സംസാരിച്ചു. കോട്ടയം യൂനിയെൻറ നേതൃത്വത്തിൽ രാവിലെ ഏഴിന് യൂനിയൻ മന്ദിരത്തിൽ വൈസ് പ്രസിഡൻറ് ഇ.ടി. ഹരീഷ്കുമാർ പതാക ഉയർത്തും. ഉച്ചക്ക് രണ്ടിന് രഘുനാഥൻ ആചാര്യയുടെ ആത്മീയപ്രഭാഷണം, വൈകീട്ട് 3.30ന് പൊതുസമ്മേളനം വി.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് എ. രാജൻ അധ്യക്ഷത വഹിക്കും. കുടമാളൂർ വിശ്വകർമ സൊസൈറ്റി ശാഖ വിശ്വകർമദിനം ആചരിക്കും. രാവിലെ എട്ടിന് ശാഖ പ്രസിഡൻറ് ഗോപാലകൃഷ്ണൻ പതാക ഉയർത്തും. മഹിള സഘത്തിെൻറ നേതൃത്വത്തിൽ വിശ്വകർമപൂജയും വിശ്വകർമപ്രാർഥനയും നടത്തും. വിശ്വകർമ സർവിസ് സൊസൈറ്റി മാലം ശാഖ, കാരാപ്പുഴ ശാഖ, മള്ളൂശ്ശേരി ശാഖ, പാമ്പാടി ബാക്കൻപുരം ശാഖ എന്നിവിടങ്ങളിലും വിശ്വകർമദിനം ആഘോഷിക്കും. സ്വീകരണം നൽകി കോട്ടയം: എൻ.സി.പി ദേശീയ വർക്കിങ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്ത മാണി സി. കാപ്പൻ, വർക്കല ബി. രവികുമാർ എന്നിവർക്ക് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എൻ.സി.പി സംസ്ഥാന പ്രസിഡൻറ് പി.കെ. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി.വി. ബേബി അധ്യക്ഷത വഹിച്ചു. സുഭാഷ് പുഞ്ചക്കോട്ടിൽ, പി.കെ. ആനന്ദക്കുട്ടൻ, ഫ്രാൻസിസ് ജേക്കബ്, സാബു എബ്രഹാം, സുമിത് ജോർജ്, ബീന ജോബി, രാധാകൃഷ്ണൻ ഒാണംപ്പള്ളി, ബാബു കപ്പക്കാല, ജേക്കബ് പുതുപ്പള്ളി, എം.കെ. പിള്ള, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, കെ.കെ. ഗോപാലൻ, തോമസ്കുട്ടി കുളങ്ങര, സുരേഷ് ബാബു, ജോബി കേളീയംപറമ്പിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.