അലീഗഢ്: പട്ടികജാതി/ വർഗ നിയമ ഭേദഗതിക്കെതിരെ പ്രധാനമന്ത്രിക്ക് രക്ത ഒപ്പിട്ട കത്തുമായി അഖിൽ ഭാരത് ഹിന്ദു മഹാസഭ. നിയമ ഭേദഗതിയിലൂടെ നരേന്ദ്ര മോദി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് മഹാസഭ ആരോപിച്ചു. ഭേദഗതി പിൻവലിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് സഭ സെക്രട്ടറി പൂജ ഷകുൻ പാണ്ഡേ കത്തിൽ ഭീഷണിമുഴക്കി. താനുൾപ്പെടെ 14 സഭാംഗങ്ങളാണ് കത്തിൽ രക്ത ഒപ്പിട്ടതെന്ന് അവർ അവകാശപ്പെട്ടു. പട്ടികജാതി/ വർഗക്കാർക്കു നേരെയുള്ള ആക്രമണങ്ങൾ തടയുന്നതിനുള്ള നിയമത്തിൽ അയവുവരുത്തിയ സുപ്രീംകോടതി വിധിക്കെതിരെയാണ് സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. ഇത് ഉയർന്ന ജാതിക്കാരുടെ അവകാശത്തെ ഹനിക്കുമെന്നും ചൂഷണത്തിന് കാരണമാകുമെന്നുമാണ് പാണ്ഡേയുടെ വാദം. അടുത്തിടെ ശരീഅത്ത് കോടതികൾക്ക് സമാനമായി സ്ഥാപിച്ച ഹിന്ദു കോടതിയുടെ ജഡ്ജിയായി പാണ്ഡേയെ മഹാസഭ നിയമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.