കോട്ടയം: പിതാവ് ഇരുകൈകളിലും കോരിയെടുത്താണ് അനുമോളെ സ്റ്റേജിലെത്തിച്ചത്. അഫ്‌സലിനെ ധനമന്ത്രി നേരിട്ട് കൈപിടിച്ചും കയറ്റി. കെ.പി.എസ്. മേനോന്‍ ഹാളില്‍ നടന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണ പരിപാടിയിലേക്ക് 3000 രൂപ സംഭാവന നല്‍കാനെത്തിയതായിരുന്നു ഇരുവരും. ജന്മന കാലിന് ശേഷിയില്ലാത്ത അനുമോളെ പിതാവ് സലി എടുത്തുകൊണ്ടാണ് നടക്കുന്നത്. വേളൂര്‍ പാണന്‍പടി സ്വദേശിനിയാണ്. ശാരീരിക വെല്ലുവിളികള്‍ക്കിടയിലും 26കാരിയായ അനുമോൾ എം.കോം പഠനം പൂർത്തിയാക്കി. മാനസികമായി വെല്ലുവിളി നേരിടുന്ന അഫ്‌സല്‍ ഉമ്മ റസീനക്ക് ഒപ്പമാണെത്തിയത്.16 വയസ്സുള്ള അഫ്സലിെൻറ പിതാവ് അനസ് ഓട്ടോ ഡ്രൈവറാണ്. അഫ്‌സലും അനുമോളും അനുഗ്രഹ ചാരിറ്റബിള്‍ സൊസൈറ്റിയിലെ 40 ഭിന്നശേഷിക്കാരായ അംഗങ്ങളുടെ പ്രതിനിധികളായാണ് സംഭാവന നല്‍കാനെത്തിയത്. ട്രസ്റ്റിലെ അംഗങ്ങള്‍ എല്ലാംതന്നെ നിര്‍ധന കുടുംബങ്ങളിലെ അംഗങ്ങളാണ്. ഓണാഘോഷത്തിന് ഓരോ അംഗത്തില്‍നിന്നും 100 രൂപ പിരിവെടുത്തിരുന്നു. പ്രളയത്തെത്തുടര്‍ന്ന് ആലോഷങ്ങള്‍ മാറ്റിവെച്ച് ചെറുതെങ്കിലും ആ തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നത് അംഗങ്ങളുടെ കൂട്ടായ തീരുമാനമായിരുന്നെന്ന് അനുമോള്‍ പറഞ്ഞു. പരിപാടിക്കുശേഷം അനുമോെളയും അഫ്‌സലിെനയും കണ്ട് കാര്യങ്ങള്‍ അന്വേഷിച്ചശേഷമാണ് ധനമന്ത്രി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.