ആർട്ടിസാൻസ്​ കോൺഗ്രസ്​ രാഹുൽ ഗാന്ധിക്ക്​ തുറന്ന കത്ത്​ അയക്കുന്നു

കോട്ടയം: പാർട്ടി പദവികളിലടക്കം കൂടുതൽ പ്രാതിനിധ്യമാവശ്യപ്പെട്ട് കേരള ട്രഡീഷനൽ ആർട്ടിസാൻസ് കോൺഗ്രസി​െൻറ നേതൃത്വത്തിൽ എ.െഎ.സി.സിക്ക് തുറന്ന കത്ത് അയക്കുന്നു. കോട്ടയം ഹെഡ് പോസ്റ്റ് ഒാഫിസിൽനിന്ന് തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് എ.െഎ.സി.സി പ്രസിഡൻറ് രാഹുൽ ഗാന്ധിക്ക് കത്തയക്കും. ആർട്ടിസാൻസ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് പി.ആർ. അരുൺ കുമാർ ഉദ്ഘാടനം ചെയ്യും. വിശ്വകർമ വിഭാഗത്തിന് കോൺഗ്രസിൽ സാമൂഹികനീതി ലഭിക്കണമെന്ന ആവശ്യം രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽെകാണ്ടുവരാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് ആർട്ടിസാൻസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കാരയങ്കാട്ട് ശിവരാമകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ 40 ലക്ഷത്തോളം വരുന്ന വിശ്വകർമ വിഭാഗം എല്ലാ മേഖലകളിലും പിന്നാക്കമാണ്. കോൺഗ്രസിൽ വിശ്വകർമജന വിഭാഗക്കാരായ പ്രവർത്തകർക്ക് അർഹമായ പ്രതിനിധ്യം ലഭിക്കുന്നില്ല. ചുരുക്കം ചിലർക്ക് മാത്രമാണ് പദവികൾ ലഭിച്ചത്. വിശ്വകർമജന വിഭാഗത്തെ ഒപ്പംനിർത്താൻ ലക്ഷ്യമിട്ടാണ് കേരള ട്രഡീഷനൽ ആർട്ടിസാൻസ് കോൺഗ്രസ് രൂപവത്കരിച്ചത്. എന്നാൽ, കോൺഗ്രസ് നേതൃത്വം ഇൗ പ്രസ്ഥാനത്തെ കാര്യമായി പരിഗണിക്കുന്നില്ലെന്നും ഇവർ പറഞ്ഞു. സംസ്ഥാന ട്രഷറർ ആറ്റൂർ ബാലകൃഷ്ണൻ, ജില്ല പ്രസിഡൻറ് വി. കതിരേശൻ, സംസ്ഥാന സെക്രട്ടറി കെ.ഡി. രാമകൃഷ്ണൻ, ജില്ല ജനറൽ സെക്രട്ടറി ബാബു കാഞ്ഞിരപ്പള്ളി, ജില്ല ട്രഷറർ മോഹനൻ പൊട്ടശ്ശേരി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കനകമ്മ ചെല്ലപ്പൻ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.