പുരയിടത്തിൽനിന്ന്​ പെരുമ്പാമ്പിനെ പിടികൂടി

കടുത്തുരുത്തി: മാന്നാർ മഞ്ഞിപ്പിള്ളി രാജുവി​െൻറ പുരയിടത്തിൽനിന്ന് 12 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. ശനിയാഴ്ച വൈകീട്ട് നാലിനാണ് പെരുമ്പാമ്പിനെ പിടികൂടിയത്. രാജുവി​െൻറ വീട്ടിൽ തെങ്ങിന് തടമെടുക്കുന്നവരാണ് പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് മുൻ പഞ്ചായത്ത് അംഗം നോബി മുണ്ടയ്ക്കനും പാടത്ത് പണിക്കുവന്ന കടുത്തുരുത്തി പാറക്കാല ബിനുവും ചേർന്ന് പെരുമ്പാമ്പിനെ പിടിച്ച് ചാക്കിലാക്കി ഓട്ടോറിക്ഷയിൽ കടുത്തുരുത്തി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പെരുമ്പാമ്പിനെ കൈമാറുമെന്ന് എസ്.ഐ ശ്യാംകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.