ലോകബാങ്ക്​ സംഘം പ്രളയബാധിത മേഖലകൾ സന്ദർശിച്ചു

കടുത്തുരുത്തി: പ്രളയ ബാധിതമേഖലകളിൽ പദ്ധതികൾ നടപ്പാക്കാൻ ആവശ്യമായ സഹായം ലഭ്യമാക്കാൻ ലോകബാങ്ക് പ്രതിനിധികളുടെ സംഘം പടിഞ്ഞാറൻ പ്രദേശങ്ങൾ സന്ദർശിച്ചു. വെള്ളപ്പൊക്കത്തിൽ കൃഷിനാശമുണ്ടായ പാടശേഖരങ്ങളും വെള്ളം കെട്ടിനിന്ന് തകർന്ന വീടുകളും സംഘം സന്ദർശിച്ചു. പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തുക, തോടുകളുടെ ആഴം കൂട്ടുക, വെള്ളപ്പൊക്കം അതിജീവിക്കുന്ന വീടുകളുടെ നിർമാണം തുടങ്ങിയ വിഷയങ്ങളിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ലോകബാങ്ക് സംഘവുമായി സംസാരിച്ചു. മുണ്ടാർ മേഖലയിലും സന്ദർശനം നടത്തി. സന്ദർശനത്തി​െൻറ വിശദ റിപ്പോർട്ട് സർക്കാറിനും ലോകബാങ്കിനും സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കാർത്തിക് ജയിൻ, മാത്യു കെ. മുല്ലയ്ക്കൽ, വിദ്യ മഹേഷ്, മഡാറ്റ്സ്മഗു ടർക്കമസ് എന്നിവരാണ് ലോകബാങ്ക് സംഘത്തിലുണ്ടായിരുന്നത്. പ്രിൻസിപ്പൽ കൃഷി ഓഫിസർ റെജിമോൾ, ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ജോർജ്, കല്ലറ പഞ്ചായത്ത് പ്രസിഡൻറ് ജമീല പ്രദീപ്, കൃഷി ഓഫിസർ ജോസഫ് ജെഫ്രി, ഇറിഗേഷൻ എ.എക്സ്.ഇമാരായ സുപ്രഭ, ഷേർളി, ബാജി ചന്ദ്രൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി നായർ എന്നിവരും ഒപ്പമുണ്ടായിരുന്നു. അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലും സംഘം സന്ദർശനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.