കോട്ടയം: ഇഴഞ്ഞുനീങ്ങുന്ന നാഗമ്പടം റെയിൽവേ മേൽപാലം നിർമാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് 'നമ്മുടെ കോട്ടയം' കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധം നടത്തി. മൂന്നു വർഷത്തിലേറെയായി കോട്ടയം നഗരത്തിലേക്കുള്ള പ്രവേശന കവാടം അടച്ചിട്ടിരിക്കുകയാണ്. പാലത്തിെൻറ ഉദ്ഘാടനം പലതവണ പ്രഖ്യാപിച്ചെങ്കിലും നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. നവംബറിൽ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടും നിർമാണപ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. കൂട്ടായ്മ പ്രസിഡൻറ് പ്രിൻസ് കിഷോർ, സെക്രട്ടറി കെ. ഉബൈദത്ത്, ട്രഷറർ രാജേന്ദ്രപ്രസാദ്, ചിൻറു, ലേഖ ഗോപിനാഥ്, സുബൈദ ലത്തീഫ്, ജയമോൾ, എം.എം. അഷറഫ്, മുഹമ്മദ് റഫീഖ്, അനിൽ ഐക്കര, അനൂപ്, അജികുമാർ, എൻ. അജി, കോട്ടയം പപ്പൻ, ഷംസുദ്ദീൻ, വി.എ. ഹംസ, അനിൽ മൂലേടം, മുരളീധരൻ, ജിതേഷ്, പി.ജി. ഗോപാലകൃഷ്ണൻ, വർഗീസ്, സജി, രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.