എസ്​. ഇന്ദിരാദേവി വൈക്കം നഗരസഭ ​ൈവസ്​ ചെയർപേഴ്​സൻ

വൈക്കം: വൈക്കം നഗരസഭ വൈസ് ചെയർപേഴ്സനായി സി.പി.എം സ്വതന്ത്ര അംഗം എസ്. ഇന്ദിരാദേവിയെ തെരഞ്ഞെടുത്തു. ആകെയുള്ള 24ൽ 14 വോട്ട് എസ്. ഇന്ദിരാദേവിക്കും എതിർസ്ഥാനാർഥി യു.ഡി.എഫിലെ ഷേർളി ജയപ്രകാശിന് 10 വോട്ടും ലഭിച്ചു. ഇന്ദിരാദേവിക്ക് ചെയർമാൻ പി. ശശിധരൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ല മണ്ണ് ഗവേഷണ ഓഫിസർ വി.ടി. പദ്മകുമാർ റിട്ടേണിങ് ഒാഫിസറായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധെപ്പട്ട് നഗരസഭ ഭരണകക്ഷിയായ സി.പി.എം, സി.പി.ഐ തമ്മിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. സി.പി.എമ്മിന് അഞ്ചും സി.പി.െഎക്ക് ആറ് അംഗങ്ങളുമാണുള്ളത്. സി.പി.എമ്മിന് ചെയർമാൻ, വൈസ് ചെയർമാൻ, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ, ധനകാര്യ സ്ഥിരം സമിതി ചെയർമാൻ എന്നീ സ്ഥാനങ്ങളുള്ളേപ്പാൾ സി.പി.ഐയെ തഴയുകയാണെന്ന ആരോപണം നിലനിന്നിരുന്നു. ശനിയാഴ്ച രാവിലെ ചേർന്ന സി.പി.ഐ പാർലമ​െൻറററി പാർട്ടി യോഗതീരുമാനം അനുസരിച്ച് ധനകാര്യം, പൊതുമരാമത്ത് വകുപ്പ്, സ്ഥിരം സമിതി ചെയർമാൻ സ്ഥാനങ്ങൾ സി.പി.ഐക്ക് നൽകണമെന്ന ആവശ്യം സി.പി.എം അംഗീകരിച്ചതോടെയാണ് ആശയക്കുഴപ്പം ഒഴിവായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.