വൈക്കം: വർഷങ്ങളായി ശാപമോക്ഷം കാത്തുകിടക്കുന്ന വൈക്കം-വെച്ചൂർ റോഡ് പ്രളയം കഴിഞ്ഞതോടെ വീണ്ടും കുണ്ടും കുഴിയുമായി ഗതാഗതം ദുരിതത്തിലായി. എറണാകുളം, കോട്ടയം, ചേർത്തല തുടങ്ങിയ ഭാഗങ്ങളിൽനിന്ന് നിരവധി വാഹനങ്ങളാണ് ഇൗ റോഡിനെ ആശ്രയിക്കുന്നത്. തോട്ടുവക്കം മുതൽ കൈപ്പുഴമുട്ടുവരെയുള്ള റോഡിൽ പഴയ ടാറിങ് ഇളകി കുണ്ടും കുഴിയുമായി. കുഴിയുടെ ആഴമറിയാതെ ഇരുചക്രവാഹനങ്ങളുൾപ്പെടെ അപകടത്തിൽപെടുന്നത് പതിവാണ്. വൈക്കം-വെച്ചൂർ റോഡ് ആധുനിക നിലവാരത്തിൽ നിർമിക്കാൻ സി.കെ. ആശ എം.എൽ.എയുടെ ശ്രമഫലമായി കഴിഞ്ഞ ബജറ്റിൽ ഫണ്ട് അനുവദിച്ച് ഭരണാനുമതിയും ലഭിച്ചു. ഈ റോഡിലെ കാലപ്പഴക്കം ചെന്ന അഞ്ചുമനപ്പാലം ഉൾപ്പെടെ പുതുക്കിപ്പണിയാൻ ഒരുകോടി സർക്കാർ അനുവദിച്ചു. പ്രളയക്കെടുതിയിൽ റോഡ് പൂർണമായി തകർന്ന അവസ്ഥയാണ്. ഇനി എത്രകാലം കാത്തിരിക്കണമെന്ന ആശങ്കയിലാണ് ജനം. കഴിഞ്ഞദിവസം ദുരിതാശ്വാസ സംഘം വൈക്കം-വെച്ചൂർ റോഡ് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.