ദുരിതാശ്വാസ നിധിയിലേക്ക് 21 സെൻറ്​ ഭൂമി നല്‍കി ചെല്ലപ്പന്‍

കോട്ടയം: ദുരിതാശ്വാസ നിധിയിലേക്ക് 21 സ​െൻറ് ഭൂമി നല്‍കി ഭിന്നശേഷിയുള്ള ചെല്ലപ്പന്‍ മാതൃകയായി. ഉല്ലല സ്വദേശി പുളിക്കാശ്ശേരില്‍ വീട്ടില്‍ കെ. ചെല്ലപ്പനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ത​െൻറ 21.5 സ​െൻറ് ഭൂമി നല്‍കിയത്. ഇതുസംബന്ധിച്ച രേഖകള്‍ കലക്ടര്‍ ഡോ. ബി.എസ്. തിരുമേനിക്ക് കൈമാറി. മക്കന്‍സ് എന്ന് വിളിപ്പേരുള്ള കെ. ചെല്ലപ്പന്‍ സ്വന്തം സ്ഥലത്തെ കൃഷിപ്പണിക്കിെടയുണ്ടായ വീഴ്ചയില്‍ അരക്ക് താഴെ തളര്‍ന്ന ആളാണ്. ഇപ്പോള്‍ ഫാമും പച്ചക്കറി തൈകളുടെ വില്‍പനയുമായി ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്. ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ. രഞ്ജിത്, ജയേഷ് മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.