തൊടുപുഴ: ലോവർപെരിയാർ വൈദ്യുതി നിലയം തകർന്നത് പ്രളയക്കെടുതിയിൽപെടുത്തി ഉദ്യോഗസ്ഥരുടെ കള്ളക്കളി. പ്രളയത്തിനു ദിവസങ്ങൾ മുമ്പ് സംഭവിച്ച വീഴ്ച പ്രളയത്തിൽ സംഭവിച്ചത് എന്ന നിലയിലാണ് വൈദ്യുതി മന്ത്രിയെപ്പോലും ധരിപ്പിച്ചത്. ആഗസ്റ്റ് 11ന് രാത്രി 11.30ഓടെ ടണലില്‍ എയര്‍ ബ്ലോക്കുണ്ടായി 70 ടണ്‍ ഭാരമുള്ള ഗേറ്റ് തകരുകയായിരുന്നു. ഇൗ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ അനാസ്ഥയാണ് കുഴപ്പമായത്. തടസ്സമുണ്ടായി ജലം ഇല്ലാത്ത അവസ്ഥയിലും മെഷീൻ പ്രവർത്തിപ്പിച്ചതായാണ് സൂചന. ഇതോടെയാണ് ജലം തിരികെ അണക്കെട്ടിലേക്ക് അതിശക്തിയിൽ തിരിച്ചൊഴുകുന്ന 'ജലചുറ്റിക' എന്ന പ്രതിഭാസം രൂപപ്പെട്ട് ടണല്‍ ഗേറ്റ് തകർന്നത്. വൈദ്യുതി ഉൽപാദനം നടക്കുമ്പോൾ മർദവ്യതിയാനം അടക്കം നിരീക്ഷിച്ച് അസി. എക്സി. എൻജിനീയർ ഉൾപ്പെടെ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടാകേണ്ടതാണ്. എന്നാൽ, സംഭവദിവസം മുഖ്യ ചുമതലക്കാർ ഇല്ലായിരുന്നെന്നാണ് അറിയുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്നത് കരാർ ജീവനക്കാരും. ഗേറ്റ് തകർച്ച യഥാസമയം ബന്ധപ്പെട്ടവരെ അറിയിക്കാതെ ഉൽപാദനം തുടർന്ന സംഭവത്തിൽ ഡാം സുരക്ഷ വിഭാഗത്തിനും ജനറേഷൻ വിഭാഗത്തിനും തുല്യ ഉത്തരവാദിത്തമാണുള്ളത്. എന്നാൽ, ടണല്‍ ഗേറ്റ് തകര്‍ന്നതിനാല്‍ പവര്‍ ഹൗസ് പ്രവർത്തിപ്പിക്കുന്നത് അപകടകരമാണെന്നും നിർത്തിവെക്കണമെന്നും കാണിച്ച് 12ന് ജനറേഷന്‍ വിഭാഗത്തിന് അണക്കെട്ടിെൻറ ചുമതലയുള്ള സിവില്‍ സബ് ഡിവിഷനിൽനിന്ന് കത്ത് നല്‍കി. ഇത് അവഗണിച്ച് 12നും 13നും ഉൽപാദനം നടത്തിയതോടെയാണ് കല്ലും മണ്ണും ചളിയും കയറി ടര്‍ബൈനുകളുടെ തകര്‍ച്ചക്ക് വഴിയൊരുക്കിയത്. 12ന് 2.56 ദശലക്ഷം യൂനിറ്റും 13ന് 1.312 ദശലക്ഷം യൂനിറ്റും വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്. 14നാണ് ഉൽപാദനം നടത്താനാകാത്തവിധം തകര്‍ച്ചയിലേക്ക് നീങ്ങിയത്. 15 മുതലാണ് പ്രളയം തീക്ഷണമായത്. അണക്കെട്ടില്‍നിന്ന് 12.75 കി.മീ നീളവും ആറ് മീറ്റര്‍ വ്യാസവുമുള്ള ടണലിലൂടെയാണ് വെള്ളം ലോവര്‍ പെരിയാര്‍ വൈദ്യുതി നിലയത്തിലെത്തുന്നത്. 570 മീറ്റര്‍ നീളമുള്ള പെൻസ്റ്റോക്കും പരിശോധനകള്‍ക്കായി നാല് ആഡിറ്റ് ഗേറ്റുകളുമുണ്ട്. 60 മെഗവാട്ട് വീതം ശേഷിയിൽ മൂന്ന് ജനറേറ്ററുകളാണ് സ്ഥാപിത ശേഷി. പൊൻമുടി, കല്ലാർകുട്ടി അടക്കം ഡാമുകളിൽനിന്ന് പുറന്തള്ളുന്ന ജലമാണ് ലോവർപെരിയാറിൽ വൈദ്യുതി ഉൽപാദനത്തിന് ഉപയോഗിക്കുന്നത്. അഷ്റഫ് വട്ടപ്പാറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.