കോട്ടയം: ഇന്ധന വിലവർധനക്കെതിരെ ലോറികെട്ടി വലിച്ച് ഉടമകളുടെയും തൊഴിലാളികളുടെയും വേറിട്ട പ്രതിഷേധം. ലോറി ഓണേഴ്സ് ആൻഡ് ഒാപറേറ്റേഴ്സ് അസോസിയേൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ കോടിമത മുതൽ പള്ളിപ്പുറത്തുകാവ് വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിലായിരുന്നു പ്രതിഷേധം. ഹർത്താൽ വൈകീട്ട് നാലിന് തുടങ്ങിയ സമരം ആറിനാണ് അവസാനിച്ചത്. ജില്ല സെക്രട്ടറി ഗിരീഷ് ഏറ്റുമാനൂർ ഉദ്ഘാടനം ചെയ്തു. തുടർന്ന് തൊഴിലാളികളും ഉടമകളും ഉൾപ്പെടെ നിരവധിപേർ ആവേശത്തിൽവലിച്ച് പള്ളിപ്പുറത്തുകാവിലും തിരികെ കോടിമതയിലും എത്തിച്ചാണ് സമരം അവസാനിപ്പിച്ചത്. കൺവീനർ ഷക്കീല ഷാജി പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.