കോട്ടയം: സ്ഥിരമായി സ്ത്രീകളെ അപമാനിക്കുന്ന പി.സി. ജോർജ് എം.എൽ.എക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേെസടുക്കണമെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. പരാതിക്കാരായ കന്യാസ്ത്രീകളെ പ്രകോപിപ്പിച്ച് കുളം കലക്കി മീൻ പിടിക്കാനും കത്തോലിക്ക സഭയെ പൊതുസമൂഹത്തിെൻറ മുന്നിൽ അപമാനിക്കാനുമാണ് ജോർജ് ശ്രമിക്കുന്നത്. ജലന്ധർ ബിഷപ്പിനെതിരെ ഉള്ളപരാതിയിൽ പൊലീസ് അന്വേഷണം പൂർത്തീകരിച്ച് സത്യാവസ്ഥ പുറത്തുവരുന്നതുവരെ ആരോപണ വിധേയനെയോ പരാതിക്കാരെയോ അപമാനിക്കാൻ ശ്രമിക്കുന്നത് ഏറ്റവും വലിയ പീഡനമാണെന്നും സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.