കുമളി: പെരിയാർ കടുവ സങ്കേതത്തിൽ നടന്ന രണ്ടാം തുമ്പി സർവേയിൽ പുതിയ എട്ടിനം തുമ്പികളെ കണ്ടെത്തി. ഹൈഡ്രോ ബേസിലസ് ക്രോക്കസ്, വെസ്റ്റാലിസ് സബ് മോണ്ടന എന്നിങ്ങനെ എട്ട് ഇനങ്ങളെയാണ് കണ്ടെത്തിയത്. പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനും ഇന്ത്യൻ ഡ്രാഗൺ ഫ്ലൈ സൊസൈറ്റിയും സംയുക്തമായാണ് മൂന്നു ദിവസം നീണ്ട തുമ്പി സർവേ നടത്തിയത്. പുതിയ എട്ടിനം തുമ്പികളെ കണ്ടെത്താനായതോടെ 88ഇനം തുമ്പികളെയാണ് ഇതേവരെ കണ്ടെത്താനായത്. വനമേഖലയിലെ അരുവിയോട, മൂഴിക്കൽ, കുമരിക്കുളം ഉൾെപ്പടെ 17 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സർവേ നടന്നത്. ഇതിൽ തേക്കടി ക്യാമ്പിലാണ് ഏറ്റവും കൂടുതൽ ഇനം തുമ്പികളെ കാണാനായത്. ഇവിടെ മാത്രം 37ഇനം തുമ്പികളെ കാണാനായി. വനമേഖലയിൽ തേക്കടി ഉൾപ്പെടുന്ന പ്രദേശത്തെ ശുദ്ധജലലഭ്യതയും മലിനീകരണമില്ലാത്ത അന്തരീക്ഷവുമാണ് തുമ്പികളുടെ എണ്ണം വർധിക്കാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. പെരിയാർ കടുവ സങ്കേതം െഡപ്യൂട്ടി ഡയറക്ടർ ശിൽപയുടെ നേതൃത്വത്തിൽ എ.എഫ്.ഡി വിപിൻദാസ്, റേഞ്ച് ഓഫിസർമാർ ഇക്കോളജിസ്റ്റ് പാട്രിക് ഡേവിഡ്, ഡ്രാഗൺ ഫ്ലൈ സൊസൈറ്റി സെക്രട്ടറി വി. ബാലചന്ദ്രൻ, പീച്ചിയിലെ ഫോറസ്റ്ററി കോളജ്, പൂക്കോട് വെറ്ററിനറി കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.