തേക്കടിയിലെ ജലസംഭരണ പൈപ്പും ലഘുഭക്ഷണശാലയും ആനക്കൂട്ടം തകർത്തു

കുമളി: കുട്ടിക്കൊമ്പൻ ഉൾപ്പെടുന്ന ആനക്കൂട്ടം തേക്കടി ബോട്ട് ലാൻഡിങ്ങിനു സമീപത്തെ ലഘുഭക്ഷണശാലയും ജലസേചന വകുപ്പി​െൻറ പമ്പിങ് ലൈനിലും തകരാർ വരുത്തി. പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിലെ ജലസേചന വകുപ്പി​െൻറ പമ്പിങ് സ്റ്റേഷനിലാണ് ആനക്കൂട്ടം വികൃതി കാട്ടിയത്. പമ്പിങ് ലൈനി​െൻറ പൈപ്പുകൾ സ്ഥാപിച്ച കോൺക്രീറ്റ് പില്ലറാണ് ആനക്കൂട്ടം നശിപ്പിച്ചത്. പകൽ വോൾട്ടേജ് ഇല്ലാത്തതിനാൽ രാത്രിയിലാണ് ഇവിടെ നിന്ന് ജലം പമ്പ് ചെയ്യുന്നത്. ഞായറാഴ്ച രാത്രി പമ്പിങ് മുടങ്ങി. ജീവനക്കാർ ഭയന്നാണ് പമ്പിങ് സ്റ്റേഷനിൽ രാത്രി കഴിച്ചുകൂട്ടിയത്. ഈ ഭാഗത്തേക്ക് ആന കടക്കാതിരിക്കാൻ നിർമിച്ചിരുന്ന കിടങ്ങുകൾ മൂടിപ്പോയതാണ് ആനക്കൂട്ടം പമ്പിങ് സ്റ്റേഷനിൽ എത്താനിടയാക്കിയത്. തേക്കടിയിലെ ലഘുഭക്ഷണശാലക്കും ആനക്കൂട്ടം കേടുപാടുകൾ വരുത്തി. രണ്ടാം പ്രാവശ്യമാണ് ആനക്കൂട്ടം ലഘുഭക്ഷണശാല നശിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.