ആദ്യകാല കമ്യൂണിസ്​റ്റ്​ നേതാവ് പ്രഫ. കെ. കുമാരമേനോന്‍

KTD51 Prof. Kumaramenom പൂഞ്ഞാര്‍: അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൂഞ്ഞാറിലെ ആദ്യകാല നേതാവും ജില്ല കമ്മിറ്റി അംഗവുമായിരുന്ന പൂഞ്ഞാര്‍ തട്ടുങ്കല്‍താഴത്ത് പ്രഫ. കെ. കുമാരമേനോന്‍ (92) നിര്യാതനായി. ഭാര്യ: കയ്യൂര്‍ കുളപ്പുറത്ത് കുടുംബാഗം ശാരദ. മക്കള്‍: ഡോ. എസ്. ബീന (പ്രഫ. ഡി.ബി കോളജ് തലയോലപ്പറമ്പ്, എ.കെ.പി.സി.ടി.എ സംസ്ഥാന ട്രഷറര്‍, എം.ജി യൂനിവേഴ്സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം), സിന്ധു (ബറോഡ), ജാന്‍സി (ബഹ്റൈന്‍), ജയന്തി (അധ്യാപിക ഡി.ബി.എച്ച്.എസ്.എസ്, തിരുവല്ല, കാവുംഭാഗം). മരുമക്കള്‍: അഡ്വ. കെ.ആര്‍. മുരളീധരന്‍ (കിഴക്കേതില്‍ ഏറ്റുമാനൂര്‍), കെ. ആനന്ദ് കുമാര്‍ (എസ്.ബി.ഐ, ബറോഡ), ജഗദീഷ് കുമാര്‍ (ബഹ്‌റൈന്‍), എ.പി. മുരളീധരന്‍ (ഡെപ്യൂട്ടി രജിസ്ട്രാര്‍, കുസാറ്റ്). പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് സ്ഥാപക അംഗമായിരുന്ന ഇദ്ദേഹം 1963 മുതല്‍ 1979വരെ 16 വര്‍ഷം പഞ്ചായത്ത് അംഗമായി തുടര്‍ന്നു. സി.പി.എം കാലടി ലോക്കല്‍ കമ്മിറ്റി അംഗം, എരിയ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പാർട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മില്‍ ഉറച്ചുനിന്നു. സി.പി.എമ്മി​െൻറ സംസ്ഥാന ഓര്‍ഗനൈസിങ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. എ.കെ.പി.ടി.സി.എയുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. രണ്ടുതവണ സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ചു. കാലടി ശ്രീശങ്കര കോളജില്‍ ഇക്കണോമിക്സ് വിഭാഗം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച് ഡിപ്പാര്‍ട്മ​െൻറ് തലവനായി വിരമിച്ചു. പൊന്‍കുന്നം വര്‍ക്കിയുടെ 'വിശറിക്ക് കാറ്റുവേണ്ട', 'തൂവലും തൂമ്പയും' തുടങ്ങിയ നാടകങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 'പറയാന്‍ ബാക്കി വെച്ചത്' എന്ന പേരില്‍ ഓര്‍മക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ എഴ് മുതല്‍ 8.30വരെ തിരുവല്ലയില്‍ മകള്‍ ജയന്തിയുടെ വസതിയിലും തുടര്‍ന്ന് 10 മുതല്‍ 11വരെ ഏറ്റുമാനൂരുമുള്ള മകള്‍ ഡോ. ബീനയുടെ വസതിയിലും ഉച്ചക്ക് 12ന് പൂഞ്ഞാര്‍ പഞ്ചായത്ത് ഓഫിസിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 12.30ഓടെ സി.പി.എം പൂഞ്ഞാര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസിൽ (ഇ.എം.എസ് ഭവന്‍) പൊതുദര്‍ശനത്തിന് വെച്ചശേഷം വൈകീട്ട് മൂന്നിന് ഇവിടെ തന്നെ സംസ്‌കാരം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.