പ്രളയമാലിന്യം നിറഞ്ഞ്​ തോടുകൾ

കോട്ടയം: പ്രളയശേഷം പുഴകളിലും തോടുകളിലും ഒഴുകിയെത്തിയ മാലിന്യം നീക്കംചെയ്യൽ എങ്ങുമെത്തിയില്ല. പ്രളയബാധിതമേഖലകളടക്കം പകർച്ചവ്യാധി ഭീതിയിലാണ്. കൈത്തോടുകളിെല പാലങ്ങളിലടക്കം കുടുങ്ങിക്കിടക്കുന്ന മാലിന്യം ഇനിയും നീക്കാത്തതാണ് പ്രശ്നം. പരാതിക്കൊടുവിൽ മീനച്ചിലാറിൽ ഇല്ലിക്കൽ പാലത്തിനു സമീപം അടിഞ്ഞ മാലിന്യം ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ നീക്കിയിരുന്നു. എന്നാൽ, സമീപ തോടുകളിൽ വന്നടിഞ്ഞ മാലിന്യം നീക്കാൻ നടപടിയുണ്ടായിട്ടില്ല. കിടക്കകൾ, സോഫകൾ, പ്ലാസ്റ്റിക് കുപ്പികൾ, തുണികൾ, ഉപയോഗശൂന്യമായ ഇലക്ട്രോണിക് സാധനങ്ങൾ, കമ്പ്യൂട്ടറുകൾ, വീട്ടുപകരണങ്ങൾ എന്നിവയാണ് അടിഞ്ഞിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മാലിന്യശേഖരണം പലയിടത്തും നിലച്ചമട്ടാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ സാധനങ്ങൾ എത്തിക്കുന്നതിൽ കാണിച്ച ഉത്സാഹം മാലിന്യവിഷയത്തിൽ കാണുന്നില്ലെന്ന് പരാതിയുണ്ട്. പുഴയിൽനിന്നും തോടുകളിൽനിന്നും ശേഖരിക്കുന്ന മാലിന്യം വേണ്ടവണ്ണം സംസ്കരിക്കാൻ പലയിടത്തും സംവിധാനം ഇല്ല. ജില്ലയിൽ ക്ലീൻ കേരള കമ്പനി, ശുചിത്വമിഷൻ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് മാലിന്യനിർമാർജന പ്രവർത്തനം ഏകോപിപ്പിക്കുന്നത്. മോേട്ടാറുകൾ നശിച്ചു; കൃഷിയിറക്കാനാകാതെ കർഷകർ കോട്ടയം: കുമരകം, അയ്മനം, തിരുവാർപ്പ് പഞ്ചായത്തുകളിൽ പാടശേഖരങ്ങളിലെ മോേട്ടാറുകൾ വെള്ളപ്പൊക്കത്തിൽ വ്യാപകമായി നശിച്ചു. ഇവ നന്നാക്കാൻ കഴിയാത്തവിധം നശിച്ചതാണ് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നത്. പാടശേഖരങ്ങൾക്ക് പുറമെ കിണറുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽനിന്ന് വീടുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്ന മോേട്ടാറുകളും നശിച്ചിട്ടുണ്ട്. സാധാരണ നിലയിൽ വെള്ളപ്പൊക്കം വന്നാലും മുങ്ങിപ്പോകാത്ത വിധമാണ് മിക്ക വീട്ടുകാരും മോട്ടോറുകൾ സ്ഥാപിച്ചിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നതോടെ മോട്ടോറുകളെല്ലാം വെള്ളത്തിലാകുകയായിരുന്നു. രണ്ടാഴ്ചവരെ മോട്ടോറുകൾ വെള്ളത്തിനടിയിലായതോടെ പലതും നന്നാക്കിയാലും പ്രവർത്തനസജ്ജമാകില്ല. പാടശേഖരങ്ങളിൽ സ്ഥാപിച്ച 30 മുതൽ 60വരെ കുതിരശക്തിയുള്ള 45ലധികം മോേട്ടാറുകളാണ് കേടായത്. വീടുകളിലെ മോേട്ടാറുകളുടെ എണ്ണം ആയിരേത്താളം വരുമെന്നാണ് പ്രാഥമിക കണക്ക്. മോട്ടോറുകൾ നന്നാക്കിയെടുക്കാൻ കഴിയാത്തതിനാൽ പലയിടത്തും പാടശേഖരങ്ങളിൽ വെള്ളം വറ്റിക്കുന്നത് മുടങ്ങിയിരിക്കുകയാണ്. പുഞ്ചകൃഷിക്ക് മുന്നോടിയായി പാടമൊരുക്കി വിത നടത്താൻ കഴിയാതെ വരുമോയെന്ന ആശങ്കയിലാണ് കർഷകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.